അയ്യനേത്ത് പി. (പി.അയ്യനേത്ത്)
പ്രശസ്ത എഴുത്തുകാരനാണ് പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്ത്. ജനനം1928 ഓഗസ്റ്റ് പത്തിന് പത്തനംതിട്ട ജില്ലയിലെ നരിയാപുരത്ത്. പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായ ഫീലിപ്പോസിന്റേയും ശോശാമ്മയുടേയും മകന്. അദ്ധ്യാപകന്, പത്രാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്യൂറോ ഓഫ് ഇക്കണോമിക്സില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. നോവല്‍, കഥ, നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആറ് നോവലുകള്‍ ചലച്ചിത്രമാക്കി. വാഹനാപകടത്തെ തുടര്‍ന്ന് 2008 ജൂണ്‍ 17 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചു.
കൃതികള്‍
ഇവിടെയെല്ലാം പൊയ്മുഖം(നോവല്‍)
കൊടുങ്കാറ്റും കൊച്ചുവള്ളവും(നോവല്‍)
സ്ത്രീണാം ച ചിത്തം(നോവല്‍)
ഇരുകാലികളുടെ തൊഴുത്ത്(നോവല്‍)
തിരുശേഷിപ്പ്(നോവല്‍)
വേട്ട(നോവല്‍)
വാഴ്വേ മായം(നോവല്‍)
വേഗത പോരാ പോരാ(നോവല്‍)
മനസ്സ് ഒരു തുലാസ്(നോവല്‍)
തിരുശേഷിപ്പ്(നോവല്‍)
ദ്രോഹികളുടെ ലോകം(നോവല്‍)
നെല്ലിക്ക (നീണ്ട കഥ)
മനുഷ്യാ നീ മണ്ണാകുന്നു
കൊടുങ്കാറ്റ് (നോവല്‍)
കൊച്ചുവള്ളം (നോവല്‍)
ഇരുകാലികളുടെ തൊഴുത്ത് (നോവല്‍)
നിര്‍ദ്ധാരണം
Leave a Reply