ജനനം:1981ല്‍ കോട്ടയത്ത്. കെ.എന്‍. വിശ്വനാഥന്‍ നായരുടെയും എം.കെ. സാവിത്രിയമ്മയുടെയും മകള്‍. ഇടനാട് ഗവ.എല്‍.പി. സ്‌കൂള്‍, ഇടനാട് ശ്കതി വിലാസം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സംസ്‌കൃതസാഹിത്യത്തില്‍ ഗവേഷണം നടത്തുന്നു. കവിതകളും, ഗാനങ്ങളും രചിക്കാറുണ്ട്. ഡോ. ബാബു ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'അമ്മ അഭയം' എന്ന മ്യൂസിക്കല്‍ ഡോക്യുമെന്ററിയില്‍ ഗാനരചന നിര്‍വ്വഹിച്ചു. പാലാ കൈരളീശ്ലോകരംഗം എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

മണ്ണാങ്കട്ടയും കരിയിലയും  (കവിതകള്‍) പാലാ: കൈരളീശ്ലോകരംഗം
അങ്കണം കവിതകള്‍

പുരസ്‌കാരങ്ങള്‍

മണ്ണാങ്കട്ടയും കരിയിലയുംവൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം
വി.ടി. കുമാരന്‍ പുരസ്‌കാരം (2005)
വൈലോപ്പിള്ളി സ്മാരക ശ്രീരേഖാ പുരസ്‌കാരം (1996)
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കലാലയ വിഭാഗം കവിതയ്ക്ക് രണ്ടാം സമ്മാനം
കവനകൗതുകം മാസികയുടെ മികച്ച മുക്തകത്തിനുള്ള അവാര്‍ഡ് (2007)