ഉണ്ണി . ആര്
ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. 1971ല്‍ കോട്ടയം ജില്ലയിലെ കുടമാളൂരില്‍ ജനിച്ചു.അച്ഛന് എന്‍. പരമേശ്വരന് നായരും, അമ്മ കെ.എ. രാധമ്മയുമാണ്. കുടമാളൂര്‍ എല്‍.പി. സ്കൂള്‍, സി.എം.എസ് ഹൈസ്കൂള്‍, സി.എം.സി. ബസേലിയസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകള്‍ക്കിടയില്‍ രണ്ടു പേര്, ആലീസിന്റെ അത്ഭുതലോകം, മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്.
ഇപ്പോള്‍ തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. ഭാര്യ അനു ചന്ദ്രന്
കൃതികള്‍
ചെറുകഥാ സമാഹാരങ്ങള്‍
ഒഴിവുദിവസത്തെ കളി
കാളിനാടകം
കോട്ടയം17
തിരക്കഥകള്‍
ബിഗ് ബി
ബ്രിഡ്ജ് (കേരള കഫേ എന്ന ചിത്രത്തിലെ ഒരു കഥ)
അന്‍വര്‍
ചാപ്പാ കുരിശ്
ബാച്ച്ലര് പാര്‍ട്ടി
മുന്നറിയിപ്പ്
കുള്ളന്റെ ഭാര്യ(5സുന്ദരികള്‍ എന്ന ചിത്രത്തിലെ ഒരു കഥ)
പുരസ്ക്കാരങ്ങള്‍
തോമസ് മുണ്ടശ്ശേരി പുരസ്ക്കാരം
ഇ.പി. സുഷമ എന്‍ഡോവ്മെന്റ് പുരസ്ക്കാരം[1]
കെ.എ. കൊടുങ്ങല്ലൂര്‍ കഥാപുരസ്ക്കാരം
ടി.പി.കിഷോര്‍ പുരസ്ക്കാരം
വി.പി. ശിവകുമാര്‍ സ്മാരക കേളി പുരസ്ക്കാരം
Leave a Reply