സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു എന്‍. കൃഷ്ണപിള്ള. കേരള ഇബ്‌സന്‍ എന്ന് ചില പണ്ഡിതന്മാര്‍ അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബര്‍ 22ന് വര്‍ക്കലക്കടുത്തുള്ള ചെമ്മരുതിയില്‍ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍. 1938ല്‍ എം.എ ബിരുദം നേടി. 'കേരളസംസ്‌കാരത്തിലെ ആര്യാംശം' എന്ന വിഷയത്തില്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡ് 1958ല്‍ 'അഴിമുഖത്തേക്ക്' എന്നതിന് ലഭിച്ചു. 1972ല്‍ 'തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍'ക്ക് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു.1987ലെ സാഹിത്യ അക്കാമി അവാര്‍ഡ് 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. ഈ കൃതി സി.വി. രാമന്‍പിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്. 1988 ജൂലൈ 10 ന് അന്തരിച്ചു

പ്രധാനകൃതികള്‍
പഠനങ്ങള്‍

    കൈരളിയുടെ കഥ,
    പ്രതിപാത്രം ഭാഷണഭേദം
    അടിവേരുകള്‍,
    കാളിദാസന്‍ മുതല്‍ ഒ എന്‍ വി വരെ,
    നിരൂപണരംഗം.

നാടകങ്ങള്‍

    ഭഗ്‌നഭവനം,
    കന്യക,
    അഴിമുഖത്തേക്ക്,
    ഇത്തിള്‍കണ്ണിയും കൂനാങ്കുരുക്കും,
    എന്‍.കൃഷ്ണപിള്ളയുടെ ലഘുനാടകങ്ങള്‍
    ബലാബലം,
    ദര്‍ശനം,
    അനുരഞ്ജനം,
    മുടക്കുമുതല്‍

ജീവചരിത്രം

    പ്രിയസ്മരണകള്‍

പുരസ്‌കാരങ്ങള്‍
    കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
    വയലാര്‍ അവാര്‍ഡ്
    ഓടക്കുഴല്‍ അവാര്‍ഡ്
    സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്