ജനനം 1913 ഡിസംബര്‍ 10-ന്. അച്ഛന്‍: തൃക്കടവൂര്‍ മുരുന്തല്‍ കൊയ്പള്ളില്‍ എസ്. നാരായണപിള്ള. അമ്മ: കൊട്ടാരക്കര കൊട്ടറ തോട്ടുവാവിള ദേവി നങ്ങേലിഅമ്മ. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. 1934-ല്‍ രസതന്ത്രത്തില്‍ ബിരുദമെടുത്തു. മലയായില്‍ കാര്‍ഷിക ഗവേഷണമേഖലയില്‍ രസതന്ത്രജ്ഞനായി. തുടര്‍ന്ന് ജില്ലാ കെമിസ്റ്റും. 1943-ല്‍ ഉദ്യോഗം രാജിവച്ച് ഐ.എന്‍.എയില്‍ ചേര്‍ന്നു. ആസാദ് ഹിന്ദ് ദളില്‍ അഡ്മിനിസ്‌ട്രേറ്ററായി.
1944-ല്‍ ബര്‍മയിലെ യുദ്ധമേഖലയിലേക്കു നീങ്ങി. 1945 ആദ്യം സഖ്യസേനയ്ക്ക് കീഴടങ്ങി. യുദ്ധത്തടവുകാരനായി ഇന്ത്യയിലെത്തി. ഡിസംബറില്‍ മോചിപ്പിക്കപ്പെട്ടു. 1946-ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ കൃഷിവകുപ്പില്‍ ചേര്‍ന്നു. 1950-ല്‍ കേരളത്തിലെത്തി അധ്യാപകവൃത്തി സ്വീകരിച്ചു. പേരയം, വേങ്ങശ്ശേരി, ഒറ്റപ്പാലം, പന്തളം, പ്രാക്കുളം എന്നീ എന്‍.എസ്. എസ്. ഹൈസ്‌കൂളുകളില്‍ പ്രഥമാധ്യാപകനായിരുന്നു. 1974-ല്‍ ജോലിയില്‍നിന്നും വിരമിച്ചു. സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള താമ്രപത്രം ലഭിച്ചിട്ടുണ്ട്. ഭാര്യ: ഭാര്‍ഗവിഅമ്മ. മക്കള്‍: റാണി, ഡോ. ചന്ദ്രസേനന്‍, ശ്രീദേവി, ഹരി. വിലാസം: ആസാദ് ഭവന്‍, അഞ്ചാലുംമൂട്, പെരിനാട്, കൊല്ലം-691 601
കൃതികള്‍
ഐ.എന്‍.എ.യും നേതാജിയും (വിവര്‍ത്തനം),
ജാലിയന്‍വാലാദുരന്തം,
ക്വിറ്റ് ഇന്ത്യാ സമരം,
നേതാജി സുഭാസ് ചന്ദ്രബോസ്,
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍,
ആന്‍ഡമാനിലൂടെ,
സുഭാസിന്റെ സാഹസികയാത്രകള്‍,
നേതാജിയുടെ രാഷ്ട്രസേവനങ്ങള്‍,
നേതാജി എവിടെ?