ഒബ്രി മേനന്
ഐറിഷ്-ഇന്ത്യന്‍ ദമ്പതികളുടെ മകനായി ജനിച്ച പ്രശസ്ത ആംഗലേയ എഴുത്തുകാരനും നാടക നിരൂപകനും സംവിധായകനുമായിരുന്നു ഒബ്രി മേനന് (1912 ഏപ്രില്‍ 22-1989 ഫെബുവരി 13). മുഴുവന്‍ പേര് സാല്‍വദോര്‍ ഒബ്രി ക്ലാരന്‍സ് മേനന്. 1947ല്‍ രചിച്ച ദ പ്രവലെന്സ് ഓഫ് വിച്ചസ് എന്ന നോവലിലൂടെ പ്രസിദ്ധനായി. 1954ല്‍ ഒബ്രി മേനന് രചിച്ച 'രാമായണം:ഒരു പുനര്‍വായന'എന്ന ഗ്രന്ഥം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ഐറിഷ്-ഇന്ത്യന്‍ വേരും താന്‍ വളര്‍ന്നുവന്ന ബ്രിട്ടീഷ് പാരമ്പര്യവും തമ്മിലുള്ള ദേശീയഭാവവും സാംസ്കാരിക വൈവിധ്യവും അന്വേഷണ വിധേയമാക്കുന്നതാണ് ഒബ്രി മേനന്റെ ഉപന്യാസങ്ങളും നോവലുകളും. ലണ്ടനില്‍ ജനിച്ച അദ്ദേഹം തിരുവനന്തപുരത്ത് വച്ചാണ് മരിച്ചത്. ബന്ധുവാണ് പ്രശസ്തസാഹിത്യകാരി കമലാസുരയ്യ.
Leave a Reply