ഒ.എം. അനുജന്
പ്രമുഖനായ മലയാളകവിയാണ് ഒ.എം. അനുജന് (ജനനം: 20 ജൂലൈ 1928). കഥകളി പ്രചരണത്തിനായി ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളി സ്ഥാപിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തിന്റെ അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. മുപ്പതു വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം എറണാകുളത്ത് വിശ്രമജീവിതം നയിക്കുന്നു.മലബാറിലെ വലിയ ജന്മിഗൃഹങ്ങളിലൊന്നായ ഒളപ്പമണ്ണ മനയില്ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ എം.എ., ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും മലയാളവൃത്തത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് പിഎച്ച്.ഡി. എന്നീ ബിരുദങ്ങള്‍ നേടി.ആദ്യ ആട്ടക്കഥ രചിച്ചത് ഇരുപത്തിമൂന്നാം വയസ്സിലാണ് 'ഭവദേവചരിതം'. കഥകളി മുദ്രയിലും കര്‍ണാടക സംഗീതത്തിലും പരിശീലനം ലഭിച്ചിരുന്നു.വടക്കേ ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന കഥകളിലൂടെ കഥകളിയെ അവരിലെത്തിക്കാന്‍ ശ്രമിച്ചു. 'മുകുളം' എന്ന ആദ്യകവിതാ സമാഹാരം മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചത് പതിനെട്ടാം വയസ്സില്‍.
കൃതികള്‍
മുകുളം
ചില്ലുവാതില്‍
അഗാധ നീലിമകള്‍
വൈശാഖം
സൃഷ്ടി
അക്തേയന്‍ (കവിതാ സമാഹാരങ്ങള്‍)
മലയാളിച്ചി
മധുവും രമയും രാജാവും (ഖണ്ഡകാവ്യങ്ങള്‍)
മേഘം എന്ന മേഘസന്ദേശാനുവാദം
കവിയുടെ കഥകള്‍ എന്ന കഥാസമാഹാരം
ഖാലിദ് ബിന്‍ വലീദ്
ആളുകള്‍ അനുഭവങ്ങള്‍
ശത്രുക്കളല്ല സ്നേഹിതന്മാര് (ആത്മകഥാ അംശമുള്ള രചന)
വിവര്‍ത്തനം
സന്താന നിയന്ത്രണം ( മൗലാനാ മൗദൂദി)
തീവ്രതയ്ക്കും ജീര്‍ണതയ്ക്കും മധ്യേ (ഡോ. യൂസൂഫുല്‍ ഖര്‍ദാവി)
ഇസ്ലാമിക ജീവിതം: പ്രശന്ങ്ങളും പ്രയാസങ്ങളും(ശൈഖ് മുഹമ്മദ് ഗസ്സാലി)
'ജീവിതം കാവ്യം' എന്ന പേരില്‍ ആത്മകഥ കവിതയില്‍
Leave a Reply