കാനേഷ് പൂനൂര്
മലയാള സാഹിത്യകാരനും ചലച്ചിത്ര സീരിയല്‍ ഗാനരചയിതാവുമാണ് കാനേഷ് പൂനൂര്.
എം.കെ. കുഞ്ഞി ഇബ്രാഹിം മൗലവിയുടെയും കുഞ്ഞു പാത്തുമ്മയുടേയും മകനായി കോഴിക്കോട് ജില്ലയിലെ പനൂരില്‍ ജനിച്ചു. പത്രപ്രവര്‍ത്തനം ഐച്ഛിക വിഷയമായി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ചന്ദ്രിക ആഴ്ചപ്പതിപ്പ്, വര്‍ത്തമാനം ഗള്‍ഫ് പതിപ്പ് എന്നിവയുടെ പത്രാധിപരായി ജോലിനോക്കി. സൗദി അറേബ്യയിലെ ആരംകോ കമ്പനിയിലും ജോലിചെയ്തു. കേരളവര്‍മ്മ പഴശ്ശിരാജ, മധുചന്ദ്രലേഖ, പതിനാലാം രാവ് മുതലായ മലയാളചലചിത്രങ്ങള്ക്ക് ഗാനരചന നടത്തി. പല ടി.വി സീരിയലുകള്‍ക്കും ഗാനങ്ങള്‍ രചിച്ചു. ശിഹാബുദ്ദീന് പൊയ്ത്തുംകടവ് തിരക്കഥയെഴുതിയ രാഗാര്‍ദ്രം (ദൂരദര്ശന്,) മമ്മുട്ടി നിര്‍മ്മിച്ച മണവാട്ടി, പി.എ. മുഹമ്മദ്കോയയുടെ സുല്‍ത്താന്‍ വീട് (കൈരളി), നളിനി ബേക്കലിന്റെ അമ്മദൈവങ്ങള്‍, എം.എന്‍. കാരശ്ശേരിയുടെ മാമുക്കോയയുടെ സൊറ, ശിവജി രാഘവിന്റെ മോഹക്കൊലുസ്സുകള്‍ തുടങ്ങിയവയാണ് പ്രധാന സീരിയലുകള്‍. സ്നേഹനിമിഷങ്ങള്‍, ഈദുല്‍ അസ് ഹ, പെരുനാള് പൂച്ചെണ്ട്, കുഞ്ഞിമൂസയുടെ തിരുവോണം എന്നീ ടെലിഫിലിമുകള്‍ക്കും ഗാനങ്ങളും തിരക്കഥയും രചിച്ചു. യേശുദാസിന്റെ തരംഗിണിയിറക്കിയ സ്വര്‍ഗ്ഗപ്പൂവ്, കെ. രാഘവന്റെ വളകിലുക്കിയ സുന്ദരി, കെ. വി. അബൂട്ടിയുടെ പതിറ്റടിപ്പൂക്കള്‍, തേജ്, നവരംഗ് ഫാറൂഖ് എന്നിവര്‍ ഇറക്കിയ നിലാവ്, നാസര്‍ കോടൂരിന്റെ മലര്‍ക്കിനാവ് എന്നീ ഓഡിയോ ആല്‍ബങ്ങള്‍ക്കും മുജീബ് താമരശ്ശേരിയുടേയും നാസര്‍ കോടൂരിന്റേയും വീഡിയോ ആല്‍ബങ്ങള്‍ക്കും ഗാനരചന നിര്‍വ്വഹിച്ചു.
Leave a Reply