കീര്‍ത്തി സാഗര്‍
ജനനം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലുക്ക് കാരയ്ക്കാട് ഗ്രാമത്തില്‍. അച്ഛന്‍ വിദ്യാസാഗര്‍. അമ്മ ശ്രീലേഖ. പന്തളം എന്‍.എസ്.എസ് ഹൈസ്‌കൂള്‍, പാലക്കാട് എന്‍.എസ്.എസ് കോളേജ് ഓഫ് എന്‍ജിനിയറിങ്, കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.ടെക്, എം.ബി.എ, എം.എ മലയാളം എന്നിവ വിദ്യാഭ്യാസ യോഗ്യത. രണ്ടുവര്‍ഷം എന്‍ജിനിയറിങ് കോളേജുകളിലും എട്ടുവര്‍ഷം വിവിധ ഐ.ടി സ്ഥാപനങ്ങളിലും ജോലി നോക്കി. ഐ.ബി.എം ബംഗളുരുവിനുശേഷം ദുബായിലും ജോലിനോക്കി. ഇപ്പോള്‍ കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മലയാള സാഹിത്യത്തില്‍ ഗവേഷണ വിദ്യാര്‍ഥിനി. വിലാസം: കീര്‍ത്തനം കാരയ്ക്കാട് പി.ഒ, ചെങ്ങന്നൂര്‍, ആലപ്പുഴ-689504.
കൃതികള്‍
ബഡവാഗ്നി (കഥാസമാഹാരം)
ഒരു സ്വപ്‌നത്തിന്റെ ഓര്‍മയ്ക്ക്
അതുകൊണ്ടവള്‍ ജീവിക്കുന്നു (കവിത)
സാഹിത്യഗോപുരങ്ങള്‍ തൊട്ടറിഞ്ഞ്
ആശാന്‍ കവിതയിലെ ഭണിതി വൈചിത്ര്യം (നളിനിയെ ആസ്പദമാക്കിയുള്ള പഠനം)
പുരസ്‌കാരങ്ങള്‍
നവരസം സംഗീതസഭയുടെ ഗോവിന്ദ രചന അവാര്‍ഡ്
കേരള കലാകേന്ദ്രയുടെ കമലാ സുരയ്യ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്
എം.പി.പോള്‍ അവാര്‍ഡ്
സാഹിതിയുടെ യുവഗവേഷക പുരസ്‌കാരം
Leave a Reply