കുട്ടിക്കുഞ്ഞു തങ്കച്ചി
കുട്ടിക്കുഞ്ഞു തങ്കച്ചി
ജനനം: 1820 ല്‍
പിതാവ്: ഇരയിമ്മന്‍ തമ്പി
ശരിയായ പേര് ലക്ഷ്മി പിള്ള എന്നായിരുന്നു. ഏഴാമത്തെ വയസ്സില്‍ എഴുത്തിനിരുത്തി. തുടര്‍ന്ന് അന്നത്തെ രീതിയനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിത്തുടങ്ങി. ഒന്നു രണ്ട് കൊല്ലം കൊണ്ട് തമിഴും മലയാളവും നല്ലതുപോലെ എഴുതാനും വായിക്കാനും വശമാക്കി. അത്യാവശ്യം കണക്കും പഠിച്ചു. 1904 വരെയാണ് കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ജീവിതകാലം. സമ്പൂര്‍ണ്ണായ മൂന്നു ആട്ടക്കഥകളും, ഏതാനും കിളിപ്പാട്ടുകളും കീര്‍ത്തനങ്ങളും തിരുവാതിരപ്പാട്ടുകളും തുളളലുകളും ഉള്‍പ്പടെ പതിനെട്ടിലേറെ കൃതികള്‍ കുട്ടിക്കുഞ്ഞു തങ്കച്ചിയുടേതായുണ്ട്.
കൃതികള്‍
ശിവരാത്രി മഹാത്മ്യം
സീതാസ്വയംവരം
നാരദമോഹനം
കുറത്തിപ്പാട്ടുകള്‍
കിരാതം
നളചരിതം
തിരുവനന്തപുരം സ്ഥലപുരാണം
വൈക്കം സ്ഥലപുരാണം
പാര്‍വ്വതീസ്വയംവരം
ശ്രീമതി സ്വയംവരം
മിത്രരാസഹമോക്ഷം
Leave a Reply