കുട്ടിയമ്മ.എം.റ്റി

ജനനം: 1941 ല്‍ കോട്ടയം ചങ്ങനാശ്ശേരിയില്‍

മാതാപിതാക്കള്‍: പെണ്ണമ്മയും എം. ജെ. മാലിപ്പറമ്പലും

സെന്റ് തെരേസാസ് കോണ്‍വെന്റ് ഹൈസ്‌കൂള്‍, വാഴപ്പള്ളി, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി (കെമിസ്ട്രി), എന്‍. എസ്. എസ്. ബി. എഡ്. ട്രെയിനിംഗ് കോളേജ്, പെരുന്ന എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. ഹെഡ്മിസ്ട്രസായി വിരമിച്ചു. ചെറുകഥ, നോവല്‍, ലേഖനം, ഹാസ്യലേഖനം, പരിഭാഷ (ഇംഗ്ലീഷില്‍ നിന്ന്) എന്നിവ രചിച്ചിട്ടുണ്ട്.

കൃതികള്‍

എരിഞ്ഞടങ്ങുന്ന പകല്‍
പറന്നു പറന്നു പറന്ന്
സുകൃതിം
നക്ഷത്രങ്ങള്‍ പറഞ്ഞ കഥ
ലോഹങ്ങള്‍ കഥ പറയുന്നത്
ഭൗതികരസതന്ത്രം
അകാര്‍ബണിക, കാര്‍ബണിക രസതന്ത്രം