പ്രശസ്തനായ എഴുത്തുകാരനും സാമൂഹികപരിഷ്കര്‍ത്താവുമായിരുന്നു മൂര്‍ക്കോത്ത് കുമാരന്. ജനനം 1874 ജൂണ്‍ 9ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍. മൂര്‍ക്കോത്ത് രാമുണ്ണിയുടേയും കുഞ്ഞിച്ചിരുതേയിയുടേയും മകന്. ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ കുമാരന് ലളിതവും പ്രസന്നവുമായ ഗദ്യശൈലിക്കുടമയായിരുന്നു. പ്രഗല്ഭനായ അധ്യാപകന്, സാംസ്കാരിക നായകന്, ശ്രീനാരായണഗുരുവിന്റെ ശിഷ്യന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഗജകേസരി, ദീപം, മിതവാദി, സരസ്വതി, കേരളചിന്താമണി എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. മലബാര്‍ പ്രദേശത്ത് ശ്രീനാരായണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു. 1941ല്‍ അന്തരിച്ചു.
Leave a Reply