കെ. പി. എ. സി. സുലോചന
കെ. പി. എ. സി. സുലോചന
ജനനം:1938 ല്‍ മാവേലിക്കരയില്‍
മാതാപിതാക്കള്‍: കല്യാണിയമ്മയും കുഞ്ഞുകുഞ്ഞും
തിരുവനന്തപുരം ആകാശവാണിയിലെ ബാലലോകം പരിപാടിയില്‍ ദേവ, നിന്‍ ഹൃദയ വനികയില്‍ …………..എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് പ്രൊഫഷണല്‍ രംഗത്തേക്കു പദമൂന്നി. തുടര്‍ന്ന് പ്രേംനസീര്‍ അഭിനയിച്ച അധ്യാപിക എന്ന നാടകത്തില്‍ അപ്രധാനമല്ലാത്ത വേഷം ചെയ്തു. എന്റെ മകനാണ് ശരി എന്ന നാടകത്തിലൂടെയാണ് കെ. പി. എസിയിലെ തുടക്കം. തുടര്‍ന്ന് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മുതല്‍ മന്വന്തരം വരെയുള്ള പത്ത് നാടകങ്ങളില്‍ കെ. പി. എസിക്കായി അഭിനയിക്കുകയും പാടുകയും ചെയ്തു. ഇക്കാലയളവില്‍ കെ. എസ്. ജോര്‍ജ്ജിനോടൊപ്പം കെ. പി. എസിക്കായി നൂറ്റി അന്‍പതോളം ഗാനങ്ങള്‍ ആലപിച്ചു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സി. പി. എമ്മിനോടൊപ്പം ഉറച്ചു നിന്നു. ഇതേതുടര്‍ന്നു കെ. പി. എസി. വിട്ടു. 1983 ല്‍ കായംകുളം ആസ്ഥാനമാക്കി സംസ്‌കാര എന്ന പേരില്‍ നാടക സമിതി ഉണ്ടാക്കി.
കൃതി
അരങ്ങിലെ അനുഭവങ്ങള്‍
Leave a Reply