ജനനം തൃശൂര്‍ ജില്ലയിലെ കിള്ളിമംഗലത്ത് 1943 മെയ് 31. മാതാവ്: പരേതയായ കുഞ്ഞിമാളു അമ്മ, പിതാവ്: പരേതനായ പി.നാരായണന്‍ നായര്‍ (കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എം.പിയും). കിള്ളിമംഗലം എല്‍.പി സ്‌കൂള്‍, പാഞ്ഞാള്‍ ജി.എന്‍.ബി, തൃശൂര്‍ വിവേകോദയം സ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
60 വര്‍ഷമായി പത്രപ്രവര്‍ത്തകനാണ്. നവജീവന്‍ പത്രത്തില്‍ തുടങ്ങി. കേരളശബ്ദം വാരിക, തൃശൂര്‍ എക്‌സ്പ്രസ്, ആകാശവാണി, മെയിന്‍സ്ട്രിം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചശേഷം മാതൃഭൂമിയില്‍ ചേര്‍ന്നു. ഡെപ്യൂട്ടി എഡിറ്ററായി 2002ല്‍ വിരമിച്ചു. തുടര്‍ന്ന് 20 വര്‍ഷമായി ജനയുഗം പത്രത്തിലും നവയുഗത്തിലുമായി പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ്, പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, തിരുവനന്തപുരം പ്രസ് ക്ലബ് ട്രഷറര്‍, കേസരി ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കെ.ആര്‍.നാരായണന്‍, എ.കെ.ജി, ഇ.എം.എസ്, സി.അച്യുതമേനോന്‍, എം.എന്‍.ഗോവിന്ദന്‍ നായര്‍, കെ.കരുണാകരന്‍, എ.കെ ആന്റണി തുടങ്ങിയ നേതാക്കളുമായി അഭിമുഖം നടത്തി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. വിവിധ വാരികകളിലും ദിനപ്പത്രങ്ങളിലും നൂറുകണക്കിന് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമിയുടെ തൃശൂര്‍ എഡിഷനില്‍ ചിലമ്പൊലി എന്ന പംക്തി സൂര്യന്‍ എന്ന തൂലികാനാമത്തില്‍ എഴുതി.
വിലാസം: ആര്‍ടെക് പ്ലോറന്‍സ്, പൊട്ടക്കുഴി ജംഗ്ഷന്‍, പട്ടം, തിരുവനന്തപുരം.

കൃതികള്‍

മഹാത്മാഗാന്ധി (ബാലസാഹിത്യം)
അമേരിക്കന്‍ വിശേഷങ്ങള്‍
50 വര്‍ഷം
അടര്‍ക്കളത്തിലെ അതികായന്മാര്‍

പുരസ്‌കാരങ്ങള്‍

മികച്ച പത്രപ്രവര്‍ത്തകനുള്ള പ്ലാറ്റൂര്‍ (തൃശൂര്‍) അവാര്‍ഡ്
വി.കെ.രാജന്‍ സ്മാരക അവാര്‍ഡ്
്കാല്‍നൂറ്റാണ്ടിലേറെ നിയമസഭാ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ്