കോട്ടയം പുഷ്പനാഥ്
മലയാളത്തിലെ പ്രമുഖ ജനപ്രിയ ഡിറ്റക്ടീവ് സാഹിത്യകാരനാണ് പുഷ്പനാഥന്‍ പിള്ള. കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. അപസര്‍പ്പകനോവലുകളിലൂടെയാണ് പ്രശസ്തനായത്. ചിലതെല്ലാം വാരികകളില്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാര്‍ക്‌സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് മിക്ക കൃതികളും രചിച്ചിട്ടുള്ളത്.
കോട്ടയം ജില്ലയില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. വിരമിച്ച ശേഷം സാഹിത്യ രചന തുടരുന്നു. മുന്നൂറോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമായി.
കൃതികള്‍
കര്‍ദ്ദിനാളിന്റെ മരണം
നെപ്പോളിയന്റെ പ്രതിമ
യക്ഷിക്കാവ്
രാജ്‌കോട്ടിലെ നിധി
ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍
ദി ബ്ലെയ്ഡ്
ബ്രഹ്മരക്ഷസ്സ്
ടൊര്‍ണാഡോ
ഗന്ധര്‍വ്വയാമം
ദേവയക്ഷി
ദി മര്‍ഡര്‍
നീലക്കണ്ണുകള്‍
സിംഹം
മന്ത്രമോഹിനി
മോണാലിസയുടെ ഘാതകന്‍
തുരങ്കത്തിലെ സുന്ദരി
ഓവര്‍ ബ്രിഡ്ജ്
നാഗച്ചിലങ്ക
നാഗമാണിക്യം
മര്‍ഡര്‍ ഗാങ്ങ്
ഡെവിള്‍
ഡ്രാക്കുളക്കോട്ട
നിഴലില്ലാത്ത മനുഷ്യന്‍
ലേഡീസ് ഹോസ്റ്റലിലെ ഭീകരന്‍
റെഡ് റോബ്
ഡയല്‍ 0003
ഡെവിള്‍സ് കോര്‍ണര്‍
ഡൈനോസറസ്
പാരലല്‍ റോഡ്
ലെവല്‍ ക്രോസ്
ഡ്രാക്കുളയുടെ അങ്കി
ഹിറ്റ്‌ലറുടെ തലയോട്
സന്ധ്യാരാഗം
തിമൂറിന്റെ തലയോട്
Leave a Reply