പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ജനിച്ചു. തിരുവല്ല എം.ജി.എം. ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഹൈക്കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മുന്‍സിഫായി സേവനമനുഷ്ഠിച്ചശേഷം സെഷന്‍സ് ജഡ്ജിയായി വിരമിച്ചു.
കൃതികള്‍

    നര്‍മ്മോപന്യാസം, വിവര്‍ത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവല്‍, നിയമവിജ്ഞാനം എന്നീ ശാഖകളില്‍ അമ്പത്തിനാലു കൃതികള്‍. പ്രധാനകൃതികള്‍:

    കൂത്തമ്പലം
    സല്ക്കാരം
    പള്ളിയുണര്‍ത്തല്‍,
    കാറ്റുപിടിച്ച തോണി
    നഖലാളനങ്ങള്‍ (നര്‍മ്മലേഖനസമാഹാരങ്ങള്‍)
    സിക്കന്തര്‍ (നാടകം)
    ഭാഗ്യനിമിഷങ്ങള്‍
    കാല്‍ച്ചിലമ്പ്
    മറ നീക്കല്‍
    വഴിവിളക്കുകള്‍
    സ്പന്ദിക്കുന്ന മണ്ണ്
    അശോകത്തണലില്‍
    കൊലച്ചോറ്
    പാരിതോഷികം
    അയ്യര്‍ ആന്റ് അയ്യര്‍
    ഹണിപുരാണം
    ചിരികള്‍

കഥാസമാഹാരങ്ങള്‍

    അച്ചിങ്ങയും കൊച്ചുരാമനും
    തേങ്ങലുകള്‍ തികഞ്ഞ പെണ്ണ്
    രണ്ടു സ്ത്രീകളും ഒരു പുരുഷനും
    കാട്
    കൊടുമുടികള്‍
    മലകള്‍
    മുള്ള്

നോവലുകള്‍

    ഗുഹാജീവികള്‍
    കാട്ടുതാറാവ് (വിവര്‍ത്തനം)

പുരസ്‌കാരം:

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (അച്ചിങ്ങയും കൊച്ചുരാമനും എന്ന കൃതിക്ക്)