ഗംഗാദേവി. എം. (എം. ഗംഗാ ദേവി)
ജനനം 1974 ഫെബ്രുവരി 21 ന് കൊല്ലം ജില്ലയിലെ തേവന്നൂരില്‍. ചന്ദ്രമന കെ. മാധവന്‍ നമ്പൂതിരിയുടെയും ഡി.ദേവകി അന്തര്‍ജനത്തിന്റെയും മകള്‍. കേരള സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളസാഹിത്യത്തില്‍ ബിരുദം, എം.എ., യു.ജി.സി. ഫെലോഷിപ്പോടെ ഡോക്ടറേറ്റ്. യു.ജി.സി. യുടെ റിസര്‍ച്ച് അസോസിയേറ്റായിരുന്നു.ഇപ്പോള്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. 1995 ല്‍ സാഹിത്യ അക്കാദമിയുടെ സി. ബി. കുമാര്‍ സ്മാരക പ്രബന്ധ മത്സരം, 1996 ല്‍ ഭാഷാപോഷിണി നടത്തിയ പ്രഥമ സാഹിത്യാഭിരുചി മത്സരം, 1997 ല്‍ അങ്കണം സാംസ്‌കാരിക വേദി നടത്തിയ പ്രബന്ധ മത്സരം, 1998 ല്‍ പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരികവേദി നടത്തിയ പ്രബന്ധ മത്സരം എന്നിവയില്‍ സമ്മാനം നേടിയിട്ടുണ്ട്.
കൃതികള്‍
‘ഒന്ന്’ (2006)
‘പവിഴമല്ലി’ (കവിതാ സമാഹാരങ്ങള്‍)
അവാര്‍ഡ്
മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ് 2000
Leave a Reply