ഗംഗാധരന് എം. (എം. ഗംഗാധരന്)
ചരിത്രപണ്ഡിതനും സാംസ്കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരന്. ഏറ്റവും നല്ല വിവര്‍ത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന് അര്‍ഹനായി. മലബാര്‍ കലാപത്തെക്കുറിച്ചു കലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി നേടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പി.കെ. നാരായണന് നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി 1933 ല്‍ ജനനം. 1954 ല്‍ മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്സ്). മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. ആറുവര്‍ഷം വിസിറ്റിംഗ് പ്രൊഫസറായി.1970 മുതല്‍ 75 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍. 1975 മുതല്‍ 88 വരെ കോഴിക്കോട് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അദ്ധ്യാപകന്. ഇപ്പോള്‍ പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തില്‍ താമസം. ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണന് ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.
കൃതികള്‍
അന്വേഷണം,ആസ്വാദനം
നിരൂപണം പുതിയ മുഖം
മലബാര്‍ റബല്ല്യന്‍1921-22 (ഇംഗ്ലീഷ്)
ദ ലാന്റ് ഓഫ് മലബാര്‍
മാപ്പിള പഠനങ്ങള്‍
വസന്തത്തിന്റെ മുറിവ് (വിവര്‍ത്തനം)1999
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം -വസന്തത്തിന്റെ മുറിവ്
Leave a Reply