തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന പ്രഗല്ഭ സംസ്കൃതപണ്ഡിതനും താളിയോല ഗ്രന്ഥാലയവിദഗ്ദ്ധനുമായിരുന്നു മഹാമഹോപാദ്ധ്യായ ഡോ. തരുവായ് ഗണപതി ശാസ്ത്രികള്‍ (1860-1926). ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹം റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടണ് ആന്‍ഡ് അയര്‍ലന്റ് എന്ന അത്യുന്നതസ്ഥാപനത്തിലെ വിശിഷ്ടാംഗമായിരുന്നു. അനന്തശയനഗ്രന്ഥാവലിയിലൂടെ അദ്ദേഹം കണ്ടെടുത്തു പുനഃപ്രസിദ്ധീകരിച്ച അനവധി താളിയോലഗ്രന്ഥങ്ങളും സ്വന്തമായ ഗവേഷണഫലങ്ങളും സംസ്കൃതസാഹിത്യസമ്പത്തിലും അതിന്റെ ചരിത്രത്തിലും പുതുതായി വെളിച്ചം വീശി. നിശ്ശേഷമായി നഷ്ടപ്പെട്ടുപോയെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഭാസന്റെ സംസ്കൃതനാടകങ്ങള്‍ മിക്കവാറും സമ്പൂര്‍ണ്ണമായും കണ്ടെത്തി ക്രോഡീകരിച്ചതും കൗടില്യന്റെ അര്‍ത്ഥശാസ്ത്രം വീണ്ടെടുത്ത് സ്വന്തം സംസ്കൃതവ്യാഖ്യാനസഹിതം പുനഃപ്രകാശിപ്പിച്ചതുമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങള്‍.
തിരുനെല്‍വേലിയ്ക്കടുത്ത് തരുവായ് എന്ന ഗ്രാമത്തില്‍ സംസ്കൃതഭാഷാജ്ഞാനത്തില് പുകള്‍പെറ്റ ഒരു കുടുംബത്തിലായിരുന്നു ഗണപതി ശാസ്ത്രികളുടെ ജനനം. പതിനാറാം നൂറ്റാണ്ടിലെ വിഖ്യാതജ്ഞാനിയായിരുന്ന അപ്പയ്യാ ദീക്ഷിതരുടെ പിന്‍ഗാമി രാമസുബ്ബയ്യര്‍ എന്ന സംസ്കൃതപണ്ഡിതന്റെ മകനായി 1860ലായിരുന്നു ഗണപതി ജനിച്ചത്. 16 വയസ്സില്‍ അദ്ദേഹം ഉപരിപഠനത്തിനായി തിരുവനന്തപുരത്തെത്തി.എട്ടു നൂറ്റാണ്ടുകളോളം ലഭ്യമല്ലാതിരുന്ന ഭാസകൃതികള്‍ ശാസ്ത്രികളുടെ ശ്രമ ഫലമായാണ് വീണ്ടെടുത്തത്. 1910ല്‍ പത്മനാഭപുരത്തിനടുത്തുള്ള മണലിക്കര കല്പകമംഗലത്തുമഠത്തില് നിന്നാണ് ഗണപതി ശാസ്ത്രികള്‍ അവ കണ്ടെടുത്തത്. ഈ കൃതികള്‍ ഭാസനാടകചക്രം എന്ന പേരില്‍ 1912ല്‍ ശാസ്ത്രികള്‍ പ്രസിദ്ധീകരിച്ചു. സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോല്‍ക്കചം, അവിമാരകം, ബാലചരിതം, കര്‍ണഭാരം, ഊരുഭംഗം, മധ്യമവ്യായോഗം, ദൂതവാക്യം, അഭിഷേകനാടകം, പ്രതിമാനാടകം എന്നിവ ഉള്‍പ്പെട്ടതായിരുന്നു 'ഭാസനാടകചക്
Leave a Reply