ഗോപാലകൃഷ്ണന് എന്‍
എഴുത്തുകാരനും മുന്‍ സിവില്‍ സര്വെന്റുമാണ് എന്‍. ഗോപാലകൃഷ്ണന് (1 ഫെബ്രുവരി 1934 -18 നവംബര്‍ 2014). നര്‍മോക്തി കലര്‍ത്തി ഗോപാലകൃഷ്ണന് എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ 'വാഴ്വ് എന്ന പെരുവഴി' ആസ്വാദകരെ ആകര്‍ഷിച്ചതും നല്ല വായനാനുഭവം നല്കുന്നവയുമായിരുന്നു.
1934 ഫെബ്രിവരി 1 ന് കോട്ടയത്ത് ജനനം. അച്ഛന്: മുഞ്ഞനാട്ട് നാരാണപ്പണിക്കര്‍ അമ്മ: കിഴക്കേടത്ത് പാറുക്കുട്ടിയമ്മ. കോട്ടയം സി.എം.എസ് ഹൈസ്കൂള്‍, സി.എം.എസ് കോളേജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1956 ല്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു.1957 മുതല്‍ ഇന്ത്യന്‍ റയില്‍വേ സര്‍വീസില്‍ ജോലിയാരംഭിച്ചു. 1994 റയില്‍വേ ട്രിബ്യൂണല്‍ അംഗമായിരിക്കേ വിരമിച്ചു. യു.എന്‍ ഫെലോഷിപ്പോടുകൂടി പല പാശ്ചാത്യസര്‍വകലാശാലകളിലും പരിശീലനം നേടി. ഇന്ത്യയിലും പുറത്തും വിപുലമായി സഞ്ചരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം പത്രങ്ങളില്‍ ലേഖനം എഴുതാറുണ്ട്. വാഴ്വ് എന്ന പെരുവഴി ആദ്യ കൃതി.2014 നവംബര്‍ 18 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
കൃതികള്‍
വാഴ്വ് എന്ന പെരുവഴി
പെരുവഴിയിലെ നാടകങ്ങള്‍
നമ്മള് വാഴും കാലം
ദ ഇന്‍സൈഡര്‍ (പി.വി. നരസിംഹറാവുവിന്റെ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
ഡീസി എന്ന ഡൊമനിക് ചാക്കോ
'സൂഫി പറഞ്ഞ കഥ' (ഇംഗ്ലീഷ് പരിഭാഷ)
പുരസ്കാരങ്ങള്‍
വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (2006)
Leave a Reply