ചന്ദ്രശേഖരന് എം.ആര്. (എം.ആര്. ചന്ദ്രശേഖരന്)
നിരൂപകന്, പത്രപ്രവര്ത്തകന്, കോളേജധ്യാപകന് എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.ആര്. ചന്ദ്രശേഖരന് 1929 ലാണ് ജനിച്ചത്. മദിരാശി യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.ഒ.എല്‍ ബിരുദവും കേരളയൂണിവേഴ്സിറ്റിയില്‍നിന്ന് എം.എ ബിരുദവും നേടി. സാഹിത്യത്തില്‍ മുഖ്യമായി പ്രവര്‍ത്തിച്ചത് ഗ്രന്ഥവിമര്‍ശനത്തിന്റെയും തര്‍ജ്ജമകളുടെയും മേഖലകളിലാണ്. കോളേജധ്യാപക സംഘടനയുടെ പ്രതിനിധിയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെനറ്റിലും സിന്‍ഡിക്കേറ്റിലും അംഗമായിരുന്നു.
കൃതികള്‍
കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം
എന്റെ ജീവിതകഥയിലെ എന്‍.വി.പര്‍വ്വം
കമ്യൂണിസം ചില തിരുത്തലുകള്‍
ഉഴുതുമറിച്ച പുതുമണ്ണ്
ജോസഫ് മുണ്ടശ്ശേരി: വിമര്‍ശനത്തിന്റെ പ്രതാപകാലം
ഗോപുരം
ഗ്രന്ഥപൂജ
നിരൂപകന്റെ രാജ്യഭാരം
സത്യവും കവിതയും
ലഘുനിരൂപണങ്ങള്‍
കമ്മ്യൂണിസ്റ്റ് കവിത്രയം
നാം ജീവിക്കുന്ന ഈ ലോകം
മനുഷ്യാവകാശങ്ങള്‍
മാനത്തേയ്ക്കു നോക്കുമ്പോള്‍
ഉഴുതുമറിച്ച പുതുമണ്ണ്
പടിവാതില്ക്കല്
കൊക്കോറോ
മാറ്റിവെച്ചതലകള്‍
ജെങ്കിസ്ഖാന്
തിമൂര്‍
മലയാളനോവല്‍ ഇന്നും ഇന്നലെയും
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം-മലയാളനോവല്‍ ഇന്നും ഇന്നലെയും
Leave a Reply