ചന്ദ്രശേഖരന് എന്‍.പി
ഇടപ്പള്ളിയില്‍ ജനിച്ചു. തൃശൂരിലാണ് ദീര്‍ഘകാലം ജീവിച്ചത്. തൃശൂര്‍ നമ്പൂതിരി വിദ്യാലയം, സി. എം. എസ്. ഹൈസ്കൂള്‍, സെന്റ് തോമസ് കോളേജ്, ശ്രീ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചിട്ടുണ്ട്. പബ്ളിക് റിലേഷന്‍സ് വകുപ്പിലും ദേശാഭിമാനി, സദ്വാര്ത്ത, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷന്‍ എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. ഇപ്പോള്‍ കൈരളി ടി. വി യില്‍ ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്സ് ഡയറക്ടറാണ്.അച്ഛന് ഇന്ത്യന്‍ കോഫീ ഹൗസിന്റെ സ്ഥാപക നേതാവ് എന്‍.എസ്. പരമേശ്വരന് പിള്ള. അമ്മ കെ.എന്‍. ലളിതമ്മ. ഭാര്യ: കെ. ഗിരിജ. മകള്‍: സി. മീര.
കൃതികള്‍
പച്ച വറ്റുമ്പൊഴും പാബ്ലോ നെരൂദയുടെ പ്രണയ കവിതകള്‍ സാഫോയുടെ കവിതകള്‍ ലോകത്തെ പ്രധാന വിമോചന ഗാനങ്ങള്‍ ഉത്തമഗീതം പുനരാഖ്യാനം വ്യാജ സമ്മതിയുടെ നിര്‍മ്മിതി വീ ഷാല്‍ ഓവര്‍ക്കം കാണികള്‍ നമ്മള് എന്തറിയുന്നു
പുരസ്കാരങ്ങള്‍
കണ്ണൂര്‍ കവി മണ്ഡലത്തിന്റെ അയ്യപ്പപ്പണിക്കര്‍ സ്മാരക കവിതാ പുരസ്കാരം
രാഷ്ട്രകവി എം ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ പുരസ്കാരം
മികച്ച മാധ്യമ വിമര്‍ശനത്തിനുള്ള അടൂര്‍ ഭാസി സ്മാരക ടെലി വിഷന്‍ അവാര്‍ഡ്
സമഗ്ര സംഭാവനയ്ക്കുള്ള അടൂര്‍ ഭാസി സ്മാരക അവാര്‍ഡ്
സമഗ്ര സംഭാവനയ്ക്കുള്ള അടൂര്‍ മിനി മോള് മെമ്മോറിയല്‍ ട്രസ്റ്റ് മാധ്യമ പുരസ്കാരം
കാ!ഴ്ച ദൃശ്യ മാധ്യമ അവാര്‍ഡ്
മികച്ച വാര്‍ത്താ വിശകലന പരിപാടിക്കുള്ള ഫ്രെയിം മീഡിയാ അവാര്‍ഡ്
Leave a Reply