ജസ്റ്റീസ് ശ്രീദേവി.ഡി

ജനനം:തിരുവനന്തപുരം ജില്ലയില്‍

മാതാപിതാക്കള്‍: ജാനകിയമ്മയും ദാമോദരനും

തിരുവനന്തപുരം എന്‍. എസ്. എസ്. േകാളേജിലും കൊല്ലം എസ്. എന്‍. കോളേജിലുമായി പഠിച്ച്
സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബി. എല്‍. ബിരുദം സമ്പാദിച്ച ശേഷം 1962 ല്‍ തിരുവനന്തപുരം കോടതികളില്‍ പ്രാക്ടീസ് ആരംഭിച്ചു. 1971 ജനുവരിയില്‍ കൊട്ടാരക്കരയില്‍ മുന്‍സിഫ് ആയി ആദ്യ നിയമനം. 1982 ല്‍ സബ് ജഡ്ജിയായി. സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1984 ല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജിയായി സ്ഥാനം ലഭിച്ചത് തലശ്ശേരിയില്‍ നിയമനം. അവിടെ നിന്ന് തിരുവനന്തപുരം മോട്ടോര്‍ വാഹന
നഷ്ട പരിഹാര കോടതിയില്‍ 1987 ല്‍ തങ്കമണിയിലെ പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണ കമ്മീഷനായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിലെ ലീഗല്‍ അഡ്വൈസര്‍ ആയി മുന്നുവര്‍ഷം പത്തനംതിട്ട ജില്ലാ സെഷന്‍സ് ജഡ്ജി, തിരുവനന്തപുരം കുടുംബകോടതി ജഡ്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1997 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായി. 2001 ഏപ്രില്‍ മാസത്തില്‍ റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷക്കാലം സംസ്ഥാന വനിതാ കമ്മീഷന്‍
ചെയര്‍പേഴ്‌സണ്‍. 1996 ലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിമന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ദി മോസ്റ്റ് ഫേവേര്‍ഡ് ജഡ്ജ് എന്ന ബഹുമതി നല്കി ആദരിച്ചു.

കൃതികള്‍

നമ്മുടെ നീതിന്യായ കോടതികള്‍