ജോണി എം.എല്‍
ജനനം തിരുവനന്തപുരത്ത് വക്കത്ത്. ലക്ഷ്മണന്-കൃഷ്ണമ്മ ദമ്പതികളുടെ മകന്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് കലാചരിത്രത്തിലും വിമര്‍ശനത്തിലും ബറോഡ എംഎസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദമെടുത്തു. ചാള്‍സ് വാലസ് ഇന്‍ഡ്യാ ട്രസ്റ്റിന്റെ സ്കോളര്‍ഷിപ്പോടെ ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ ഗോള്‍ഡ്സ്മിത് കോളേജില്‍ നിന്ന് ക്രിയേറ്റിവ് ക്യൂറേറ്റിങ്ങില് ബിരുദാനന്തര ബിരുദം.
ഹൈദരാബാദ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി എങ്കിലും പാതിവഴിയില്‍ ഗവേഷണം ഉപേക്ഷിച്ചു. ഇരുപത്തിയേഴുവര്ഷം ഡല്‍ഹിയില്‍ താമസിച്ചു. കലാവിമര്‍ശനം, ക്യൂറേറ്റിംഗ് എന്നിവയില്‍ അന്താരാഷ്ട്ര പ്രശസ്തി നേടി. ഇതിനിടെ അഞ്ചുവര്‍ഷത്തോളം സജീവമായി പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു.
കലാവിമര്‍ശനത്തില്‍ രണ്ടായിരത്തിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. കലാസംബന്ധിയായ മൂന്നു ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. കവി, നിരൂപകന് എന്നീ നിലകളില്‍ മലയാള സാഹിത്യരംഗത്തും സജീവമാണ്. ‘ബൈ ഓള് മീന്‍സ് നെസസ്സറി’ എന്ന പേരുള്ള ബ്ലോഗ് അന്തരാഷ്ട്ര കലാരംഗത്ത് ഇന്ത്യന്‍ കലയിലേക്കുള്ള ജാലകമായി കണക്കാക്കപ്പെടുന്നു. ‘ബോഡി’, ‘ഗോള്‍ഡന്‍ ബോ’, ‘ലൈന്‍ ഓഫ് കണ്ട്രോള്’, ‘ഡോഖിനെ ഹവാ’, ‘ലെന്‍സിങ് ഇറ്റ്’, ‘വീഡിയോ വെനസ്ഡേയ്സ്’, ‘ഇറ്റ്സ് ബിഗ്’, ‘യുണൈറ്റഡ് ആര്‍ട്ട് ഫെയര്‍ 2012’, ‘ഗോവ റീലോഡഡ്’, ‘റെയര്‍ ആക്ട്സ് ഓഫ് പൊളിറ്റിക്കല്‍ എന്‍ഗേജ്മെന്റ് (റേപ്പ്)’ തുടങ്ങി അമ്പതോളം പ്രധാനപ്പെട്ട പ്രദര്‍ശനങ്ങള്‍ ക്യൂറേറ്റ് ചെയ്തു.
ലോകസാഹിത്യത്തിലെ ഇരുപതോളം മികച്ച ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
email: johnyml@gmail.com
കൃതികള്‍ (ഇംഗ്ലീഷ്)
ബൈ ഓള് മീന്‍സ് നെസസ്സറി
സ്ട്രൈറ്റ് ഫ്രം ലൈഫ്
ഇന്‍ ദി ഓപ്പണ്‍
ബ്രോണ്‍സ് ഏജ്
ദി സര്‍ക്കിള്‍ ഓഫ് ലൈഫ്
ബി.ഡി ദത്തന് ആന്‍ഡ് ഹിസ് ഡിസ്റ്റിംക്ട് സ്റ്റൈല്‍
കെ.എസ് രാധാകൃഷ്ണന്
മലയാളം
ഇന്ത്യ സമ്പൂര്‍ണ ജനാധിപത്യത്തിലേക്ക്
സര്‍ഗ്ഗയാനം
യക്ഷിയാനം
പ്രണയപുസ്തകം
നഗ്നത എന്ന വസ്ത്രം
വീടില്ലാത്ത കവിത
നായകനിര്‍മ്മിതിയുടെ രാഷ്ട്രീയം
ദൃശ്യസംസ്ക്കാരം
ആസക്തിയുടെ പുസ്തകം
അക്ഷരാര്‍ഥം
ക്യൂറേറ്ററുടെ കല
പുത്രസൂത്രം
Leave a Reply