ജോണ്‍ പൗവത്തില്‍ ഡോ.
ജനനം കോട്ടയം ജില്ലയിലെ കുറുമ്പനാടത്തു പ്രസിദ്ധമായ പൗവത്തില്‍ കുടുംബത്തില്‍ 1935 ഏപ്രില്‍ 10ന്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സില്‍ ബി.എസ്സി ബിരുദവും, ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും നേടിയശേഷം ഇംഗ്ലണ്ടില്‍ എന്‍.എച്ച്.എസ് ആശുപത്രികളില്‍ ഏതാനും വര്‍ഷം സേവനം ചെയ്തു. അവിടെനിന്ന് ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമായ എം.ആര്‍.സി.പിയും ഫാമിലി മെഡിസിനില്‍ എം.ആര്‍.സി.ജി.പിയും, ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ട്രോപിക്കല്‍ മെഡിസിനില്‍ ഡി.റ്റി.എം.&എച്ച്-ഉം, ലണ്ടനിലെ റോയല്‍ കോളേജ് ഒഫ് ഫിസിഷ്യന്‍സില്‍ നിന്ന് സൈക്യാട്രിയില്‍ ഡി.പി.എം ബിരുദവും, ഡബ്‌ളിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി.സി.എച്ച്-ഉം, അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്ന് മറ്റൊരു ഡി.സി.എച്ച്-ഉം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജനറല്‍ പ്രാക്ടീസില്‍ പരീക്ഷ നടത്തി നല്‍കുന്ന എഫ്.സി.ജി.പിയും നേടിയിട്ടുണ്ട്.
മെഡിസിനിലെ വിവിധ ശാഖകളിലായി ഏഴില്‍പരം ഉന്നത ബിരുദാനന്തര യോഗ്യതാപരീക്ഷകള്‍ എഴുതി പ്രശസ്തവിജയം നേടിയിട്ടുള്ള ഇന്ത്യയിലെ ഏകവ്യക്തി എന്ന ബഹുമതിക്കര്‍ഹനായി. ഈ ശാഖകളിലെല്ലാംതന്നെ സ്വദേശത്തും വിദേശത്തുമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റായും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായും പ്രവര്‍ത്തിച്ചുള്ള അനുഭവസമ്പത്തുമുണ്ട്.
ഇംഗ്ലണ്ട്, സൗദി അറേബ്യ മുതലായ വിദേശരാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചങ്ങനാശ്ശേരി ശാഖയുടെ പ്രസിഡന്റായും സെക്രട്ടറിയായും ഏതാനും കൊല്ലം പ്രവര്‍ത്തിച്ചു. ഇരുപതില്‍പരം ആരോഗ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം: കുറുമ്പനാടം, ചങ്ങനാശ്ശേരി -686 536
കൃതികള്‍
മനുഷ്യനും ആരോഗ്യവും രോഗങ്ങളും,
ആഹാരവും ആരോഗ്യവും,
പാരമ്പര്യവും രോഗങ്ങളും,
സാംക്രമിക രോഗങ്ങള്‍,
കുട്ടികളുടെ ആരോഗ്യവും രോഗങ്ങളും,
സ്ത്രീയും ഗര്‍ഭധാരണവും പ്രസവവും,
വൃദ്ധരും വൃദ്ധരിലെ രോഗങ്ങളും,
ചര്‍മരോഗങ്ങള്‍,
ഹൃദയവും ഹൃദ്രോഗങ്ങളും,
വൃക്കയും വൃക്കരോഗങ്ങളും മൂത്രാശയരോഗങ്ങളും,
കരളും കരള്‍രോഗങ്ങളും,
യുവാക്കളുടെ ആരോഗ്യപ്രശ്നങ്ങള്‍
Leave a Reply