ജോര്‍ജ്ജ് ഇരുമ്പയം
സാഹിത്യവിമര്‍ശകനും മലയാളം പ്രൊഫസറും സാഹിത്യഗവേഷകനുമാണ് ഡോ. ജോര്‍ജ് ഇരുമ്പയം.
മലയാള സംരക്ഷണവേദി പ്രസിഡന്റും സാഹിത്യനിരൂപണം ത്രൈമാസികാപത്രാധിപരുമായി വളരെക്കാലം പ്രവര്‍ത്തിച്ചു. ജനനം1938 ഡിസംബര്‍ 19. ഇരുമ്പയത്ത് വൈക്കം പൂവത്തുങ്കല്‍ വര്‍ക്കിഅന്നമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂത്തയാള്‍. കാരിക്കോട്, പൊതി, തലയോലപ്പറമ്പ് സ്‌കൂളുകളിലും പാലാ, തേവര, യൂണിവേഴ്‌സിറ്റി, മഹാരാജാസ് കോളജുകളിലും പഠിച്ചു. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മലയാളത്തിലും ഇംഗ്‌ളീഷിലും മധുര യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഗാന്ധിയന്‍ചിന്തയിലും എംഎ, കാലിക്കറ്റില്‍നിന്നു പി.എച്ച്ഡി, ബിഎ &എംഎ ഒന്നാം റാങ്കിനു ടി.കെ.ജോസഫ്, ഡോ. ഗോദവര്‍മ്മ പുരസ്‌ക്കാരങ്ങള്‍. 1963 മുതല്‍ കോളജധ്യാപകന്‍. കോഴിക്കോട്, തലശ്ശേരി ഗവ. കോളജുകളില്‍ മലയാളം പ്രൊഫസറായിരുന്നു. എറണാകുളം മഹാരാജാസില്‍നിന്നു വകുപ്പു തലവനായി റിട്ടയര്‍ ചെയ്തു. നോവലുകളും നിരൂപണഗ്രന്ഥങ്ങളും എഡിറ്റു ചെയ്തു. കേരളാ ഡൈജസ്റ്റ്, കോലായ, സാഹിത്യപരിഷത്ത് ത്രൈമാസികം, സംസ്‌കാരകേരളം എന്നീ ആനുകാലികങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു. കാലിക്കറ്റ് ബുക് ക്‌ളബ്ബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ അടിച്ചിറക്കിയ ആദ്യ മലയാളകൃതിയും (ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍ നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍, 1824) ആദ്യ ലത്തീന്‍ ക്രൈസ്തവ നോവലും (പരിഷ്‌കാരപ്പാതി,1906) കണ്ടെടുത്തു. അദ്ദേഹം നടത്തിയ ഗാന്ധി ആത്മകഥാവിവര്‍ത്തനം നാലുവര്‍ഷംകൊണ്ടു നാലുലക്ഷം കോപ്പി വിറ്റഴിഞ്ഞു. ഭാര്യ: പ്രൊഫ. തെരേസാ വളവി. മക്കള്‍: ജെയ്‌സണ്‍, ജീസസ്, സിന്ധു.
കൃതികള്‍
കവിതയുടെ ഭാവി (1968) നിരൂപണം
അറബിക്കടലിലെ കേരളം (1970) -ലക്ഷദ്വീപു യാത്രാവിവരണം
മഗ്ദലനമറിയവും വള്ളത്തോള്‍ക്കവിതയും (1970) പഠനം
ഒരു വിലാപം (1971) കവിത- വ്യാഖ്യാനം
നീഗ്രോ ക്രിസ്തു (1974)- നിരൂപണം
കോലായ രണ്ട് (1975) നിരൂപണം-എഡിറ്റര്‍
ഉത്തരേന്ത്യന്‍ നഗരങ്ങള്‍ പശ്ചിമേന്ത്യന്‍ ദൃശ്യങ്ങള്‍ (1978) -യാത്ര
സഞ്ജയ് മുതല്‍ രുക്‌സാന വരെ (1978) -തര്‍ജമ
ഇന്ദുമതീസ്വയംവരം (1979) നോവല്‍-എഡിറ്റര്‍
ഉപാസിക്കുന്നു ദുഃഖത്തെ ഞാന്‍ (1981)-നിരൂപണം
കേസ് ഡയറി (1981) ഷെര്‍ലക് ഹോംസ് -തര്‍ജമ
ആദ്യകാല മലയാള നോവല്‍ (1982) -പഠനം
നിരൂപണം പുതിയ മുഖം (1982) -എഡി.
മുപ്പതു കവിതകള്‍ (1983)- കവിത
ഉറൂബ് വ്യക്തിയും സാഹിത്യകാരനും (1983)-എഡി.
പൊറ്റെക്കാട്ട് വ്യക്തിയും സാഹിത്യകാരനും (1984-എഡി.
മലയാള നോവല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ (1984)-തിസീസ്
കുന്ദലത (1984) റൊമാന്‍സ്- എഡി.
നാലു നോവലുകള്‍ (1985) നോവല്‍-എഡിറ്റര്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ (1987)-നിരൂപണം
വര്‍ത്തമാനപ്പുസ്തകം പാഠവും പഠനങ്ങളും (1987) എഡി.
സാഹിത്യ സാമൂഹ്യവിമര്‍ശനങ്ങള്‍ (1990)-നിരൂപണം
അന്തപ്പായിയുടെ നോവലുകള്‍-ശാരദയും (1991) എഡി.
കാനായിലെ വീഞ്ഞ് (1992)-കവിത
മലയാളവും മലയാളിയും (1992)-ലേഖനങ്ങള്‍
സാഹിത്യനിരൂപണം ജി.എന്‍.പിള്ള സ്മാരകഗ്രന്ഥം (1994) എഡി.
സാഹിത്യനിരൂപണം 17 (1995) എഡി.
നല്‍കുക ദുഃഖം വീണ്ടും (1995)-കവിതകള്‍
ചന്തുമേനോന്‍ (1996)-ജീവചരിത്രം
സ്വാതന്ത്ര്യം സാഹിത്യം പത്രപ്രവര്‍ത്തനം (1997) എഡി.
എന്റെ സത്യാന്വേഷണ പരീക്ഷണകഥ -ഗാന്ധിജി (1997) തര്‍ജമ
നോവല്‍ സി.വി.മുതല്‍ ബഷീര്‍ വരെ (1998) -പഠനങ്ങള്‍
യുഗാന്ത്യത്തിന്റെ മണിമുഴക്കം (2002)-ആത്മീയലേഖനങ്ങള്‍
അടയാളം ക്രൂശിതന്റെ ദര്‍ശനം (2005)-ആത്മീയലേഖനങ്ങള്‍
യുഗാന്ത്യവും രണ്ടാംവരവും (2006)-ദര്‍ശനസന്ദേശങള്‍
ആത്മീയാനുഭവങ്ങളും അപ്പസ്‌തോല പ്രമുഖരും (2008)-ആത്മീയലേഖനങ്ങള്‍
അന്ത്യനാളുകള്‍ (2009)-ആത്മീയലേഖനങ്ങള്‍
Leave a Reply