(പ്രൊഫ. ജെ ഡാര്‍വിന്‍)
റവ.ജെ.ജോസഫിന്റേയും റേച്ചലിന്റേയും മകനായി തിരുവനന്തപുരം കോവളത്തിനടുത്ത് മുട്ടയ്ക്കാട് ജനനം. വിദ്യാഭ്യാസം പ്രാദേശിക സ്‌കൂളുകളില്‍. ബിരുദം മദിരാശി സര്‍വകലാശാലയില്‍ നിന്ന്. ബിരുദാനന്തര ബിരുദങ്ങള്‍ കേരള സര്‍വകലാശാലയില്‍ നിന്ന്. വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും യുവജനപ്രസ്ഥാനത്തിലും സജീവമായി.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ 1966 ല്‍ അദ്ധ്യാപകന്‍. പിന്നീട് ദീര്‍ഘകാലം അഞ്ചല്‍ സെയ്ന്റ് ജോണ്‍സ് കോളേജില്‍ രാഷ്ട്രതന്ത്രവിഭാഗം അധ്യക്ഷനും പ്രൊഫസറും. വിദ്യാഭ്യാസകാലം കഴിഞ്ഞ് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇപ്പോള്‍ കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് ചെയര്‍മാന്‍. മൂന്നു ദശാബ്ദക്കാലമായി യുഗദീപത്തിന്റെയും മുന്നേറ്റം മാസികയുടേയും മുഖ്യ പത്രാധിപര്‍. ഭാര്യ: സെലിന്‍. മക്കള്‍: രഞ്ജിത് ഡാര്‍വിന്‍, താരാ ഡാര്‍വിന്‍. വിലാസം: ഹണീഡ്യൂ, മേലാറന്നൂര്‍, കരമന പി.ഒ, തിരുവനന്തപുരം.
കൃതികള്‍:
പൈതൃകത്തിന്റെ വേരുകള്‍,
ജെ. സി. ഡാനിയല്‍; മലയാളസിനിമയുടെ പിതാവ്,
നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍,
തീച്ചട്ടിയിലാക്കിയ ആദ്യ ഇര,
ഒരു നഷ്ടജനതയും രാജ്യവും,
ആര്യാധിനിവേശത്തിന്റെ കാണാപ്പുറങ്ങള്‍,
നഷ്ടജനതകളുടെ ഉണര്‍ത്തുപാട്ട്
പുല്‍പ്പള്ളി സായുധപോരാട്ടം.
പുരസ്‌കാരങ്ങള്‍
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2011-ലെ ഡോ. അംബേ ദ്കര്‍ ഫെലോഷിപ്പ്
ശ്രീ വൈകുണ്ഠസ്വാമി ജയന്തി അവാര്‍ഡ്