ഡോ.രമാഭായി ഇ

ജനനം:1957 ജൂണ്‍ 13ന് കൊല്ലം ജില്ലയിലെ വെള്ളമണില്‍

മാതാപിതാക്കള്‍: ഇന്ദിരാദേവിയും ബാലപ്പന്‍പിള്ളയും

വെള്ളിമണ്‍ സ്‌കൂള്‍, അഞ്ചാലുംമൂട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൊല്ലം ഫാത്തിമാ കോളേജ്, എസ്. എന്‍. കോളേജ്, കര്‍മ്മലറാണി ട്രെയിനിംഗ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ., എം.എഡ്., പി.എച്ച്.ഡി. ബിരുദം. കേരള യൂണിവേഴ്‌സിറ്റി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ്
അംഗമായിരുന്നു. തിരുവനന്തപുരം നീറമണ്‍കര എന്‍. എസ്. എസ്. വനിതാകോളേജില്‍ മലയാള വിഭാഗം വകുപ്പ് മേധാവിയായിരുന്നു. ഇപ്പോള്‍ നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ പ്രൊഫസറാണ്.

കൃതി

കഥയിലെ ആത്മീയ സഞ്ചാരങ്ങള്‍