തങ്കപ്പന് നായര്‍. ഡി. (ഡി. തങ്കപ്പന് നായര്‍)
ഭാഷാ പണ്ഡിതനും വിവര്‍ത്തകനുമാണ് ഡി. തങ്കപ്പന് നായര്‍ (ജനനം: 1932). തിരുവനന്തപുരം സ്വദേശി. പ്രഥമ വിവര്‍ത്തകരത്നം പുരസ്കാരം നേടി. കുറ്റവും ശിക്ഷയും, അവസാനത്തെ മോഹികന്‍, അന്ന കരെനീന, അമ്മ, പാവങ്ങള്‍ , യുദ്ധവും സമാധാനവും, തൗസന്റ് ലീഗ്സ് അണ്ടര്‍ ദി സീ തുടങ്ങി വിശ്വസാഹിത്യത്തിലെ ക്ലാസിക്ക് രചനകളെല്ലാം മലയാളത്തില്‍ പുനരാഖ്യാനം ചെയ്ത് പ്രസിദ്ധീകരിച്ചു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് ഹിന്ദി വിഭാഗം തലവനായി വിരമിച്ചു.
കൃതികള്‍
ഗുരു സമക്ഷം -ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ
ഹൃദയകമലത്തിലെ രത്നം
ഋഷിശ്വരന്മാരുടെ ദിവ്യദര്‍ശനം
പുരസ്കാരങ്ങള്‍
വിവര്‍ത്തകരത്നം പുരസ്കാരം
Leave a Reply