തമ്പി പി.വി
നോവലിസ്റ്റാണ് പി. വി. തമ്പി എന്ന പി. വാസുദേവന്‍ തമ്പി.1937 ഏപ്രിരില്‍ 28ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു. പി. കൃഷ്ണപിള്ളയും ഭവാനിക്കുട്ടി തങ്കച്ചിയുമാണ് മാതാപിതാക്കള്‍. എം.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടി. 19ാമത്തെ വയസ്സില്‍ ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി. പില്‍ക്കാലത്ത് എല്‍.ഐ.സി.യിലെ ഓഫീസര്‍ സ്ഥാനം രാജിവച്ച് സാഹിത്യ പ്രവര്‍ത്തനത്തില്‍ മുഴുകി.
വിജയ തമ്പിയാണു് ഭാര്യ. മക്കള്‍: ലത വി. തമ്പി, സ്വപ്ന വി. തമ്പി, അഡ്വ. രാജ്‌മോഹന്‍തമ്പി.
ചലച്ചിത്രസംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി, പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ പി.ജി. തമ്പി എന്നിവര്‍ സഹോദരന്മാരാണ്. 2006 ജനുവരി 30ന് അന്തരിച്ചു.നോവല്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. കൃഷ്ണപ്പരുന്ത് ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതി ശ്രീകൃഷ്ണപ്പരുന്ത് എന്ന പേരില്‍ ചലച്ചിത്രമായി.
കൃതികള്‍
ഹോമം
കര്‍മബന്ധം
ക്രാന്തി
ആത്മവൃത്തം
ടിക്കറ്റ് പഌസ്
അഗ്‌നിരതി
കൃഷ്ണപ്പരുന്ത്
ആനന്ദഭൈരവി
അവതാരം
സൂര്യകാലടി (2ഭാഗങ്ങള്‍)
'ഗോര്‍ബച്ചേവിന്റെ നാട്ടില്‍ പുതിയൊരു സൂര്യോദയം' (യാത്രാ വിവരണം)
പുരസ്‌കാരങ്ങള്‍
ഹോമത്തിന് 1979ലെ കുങ്കുമം അവാര്‍ഡ്
സോവിയറ്റ് യൂണിയനിലെ പുനഃസംഘടനയും പുനര്‍രാഷ്ട്രീയവും'എന്ന വിഷയത്തെപ്പറ്റി ഇംഗ്‌ളീഷില്‍ രചിച്ച പ്രബന്ധത്തിന് സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ്
Leave a Reply