ധന്യാരാജ്
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 1982 ല്‍ ജനിച്ചു. കഥ, ലേഖനം, കവിത തുടങ്ങിയവ എഴുതാറുണ്ട്. മാതൃഭൂമി ചെറുകഥാ അവാര്‍ഡ് (പുരാവൃത്തം), കെ.എ. കൊടുങ്ങല്ലൂര്‍ കഥാ പുരസ്കാരം ('വാരാന്ത്യ ജീവിതം'), മുട്ടത്തു വര്‍ക്കി കലാലയ കഥാ അവാര്‍ഡ് ('ന്യൂ വുമണ്‍ ബ്യൂട്ടി സെന്റര്‍'), മലയാള മനോരമ ചെറുകഥാ പുരസ്കാരം ('പ്രതിമകള്‍ ഉണ്ടാകുന്നതിനു പിന്നില്‍'), വനിതാ കഥാ അവാര്‍ഡ് ('വരയന്‍ കുതിരകള്‍'), രാജലക്ഷ്മി കഥാ പുരസ്കാരം ('മരിച്ചവരുടെ ചാനല്‍') എന്നിവ ലഭിച്ചു. 'ആരണ്യകം' എന്ന കഥയില്‍ മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു മനുഷ്യനെ പരിചയപ്പെടുത്തുന്നു.
കൃതികള്‍
'ന്യൂ വുമണ്‍ ബ്യൂട്ടി സെന്റര്‍' (കഥകള്‍). ഡി. സി. ബുക്സ്, 2004.
'വാരാന്ത്യ ജീവിതം' (കഥകള്‍). ഡി.സി. ബുക്സ്, 2006.
Leave a Reply