പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു കെ.എസ്. നമ്പൂതിരി. 1937 നവംബര്‍ 6നാണ് ജനിച്ചത്. കൃഷ്ണന്‍ നമ്പൂതിരിയും ആര്യാദേവിയുമാണ് മാതാപിതാക്കള്‍. സരസ്വതിയന്തര്‍ജ്ജനമാണ് ഭാര്യ. കൃഷ്ണന്‍, വിപിന്‍ എന്നിവരാണ് മക്കള്‍. വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര നൂറനാട് ഹൈസ്‌കൂളുകളില്‍ അധ്യാപകനായി. തുടര്‍ന്ന് വടകര, കുറിച്ചിത്താനം, ഫാക്ട് എന്നിവിടങ്ങളിലും ജോലി നോക്കി. 1991ല്‍ അധ്യാപകജീവിതത്തില്‍ നിന്നും വിരമിച്ചു. ശിവന്‍ സംവിധാനം ചെയ്ത 'യാഗം' എന്ന ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും കെ.എസ്.നമ്പൂതിരിയുടേതായിരുന്നു. മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചു. രണ്ടു നാടകങ്ങള്‍ കോളേജുകളില്‍ പാഠ്യവിഷയമാക്കി. 2008 ആഗസ്റ്റ് 27ന് ഇദ്ദേഹം അന്തരിച്ചു.

കൃതികള്‍
    സമസ്യ (ഈ കൃതി ചലച്ചിത്രമാക്കി)
    സമാവര്‍ത്തനം
    സഞ്ചാരി
    സമന്വയം
    പതനം

പുരസ്‌കാരങ്ങള്‍

    സമസ്യ 1976ലെ മികച്ച നാടകകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
    1970ല്‍ വിക്രമന്‍നായര്‍ ട്രോഫി നാടകമത്സരത്തില്‍ മികച്ച നാടകം
    'പതനം' എന്ന കൃതിക്ക് 2002ലെ സംഗീത നാടക അക്കാദമി അവാര്‍ഡും ശക്തി അവാര്‍ഡും.