എറണാകുളം ജില്‌ളയില്‍ അഴകം എന്ന ഗ്രാമത്തില്‍ 1917 മെയ് 1-ാ0 തീയതി ആണ് കെ.പി.ജി.
ജനിച്ചത്. പേര് ഗോവിന്ദന്‍ നമ്പൂതിരി. അച്ഛന്‍ ശൂരന്നൂര്‍ മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി.
അമ്മ ഗംഗാ അന്തര്‍ജ്ജനം. നാട്ടിലെ പഠനത്തിനുശേഷം അദ്ദേഹം 1930 മുതല്‍ 1939 വരെ തൃശൂരില്‍
താമസിച്ച് നമ്പൂതിരി വിദ്യാലയം, സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലും, സെന്റ് തോമസ്
കോളേജിലും പഠിച്ച് ബിരുദം നേടി. 1934ല്‍ സഖാവ് പി. കൃഷ്ണപിള്ളയും ആയി ഉണ്ടായ പരിചയം
ആണ് കെ.പി.ജി. യുടെ ജീവിതത്തെ മാറ്റിമറിച്ചത്. കമ്യൂണിസ്റ്റ് ചിന്താഗതി അദ്ദേഹത്തില്‍ വളര്‍ന്നത്
അതിനുശേഷം ആണ്. ബി.എ. പരീക്ഷ കഴിഞ്ഞ ഉടനെ കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശം അനുസരിച്ച്
അദ്ദേഹം കോഴിക്കോട്ടു പോയി പ്രഭാതം പത്രത്തില്‍ ജോലി സ്വീകരിച്ചു. ദേശാഭിമാനി പത്രം
തുടങ്ങിയപേ്പാള്‍ അതിന്റെ പത്രാധിപസമിതിയില്‍ അംഗമായി. 1947 വരെ പാര്‍ട്ടി പത്രങ്ങളില്‍
പ്രവര്‍ത്തിച്ചു. ഇടയ്ക്ക് 1944ല്‍ തിരുവനന്തപുരത്ത് ബി.എല്‍. പരീക്ഷയ്ക്ക് പഠിക്കാന്‍ പോയി
എങ്കിലും താമസിയാതെ അത് വേണ്ടന്നു വച്ചു. 1946ല്‍ അദ്ദേഹം ആട്ടയൂര്‍ ഇല്‌ളത്ത് ഉമാദേവി
അന്തര്‍ജ്ജനത്തെ വിവാഹം ചെയ്തു. കേരളത്തില്‍ പുരോഗമനസാഹിത്യ പ്രസ്ഥാനം വളര്‍ന്നപേ്പാള്‍
എം.എസ്. ദേവദാസ്, ഇ.എം.എസ് എന്നിവരുടെ ചേരിയില്‍ അതിന്റെ പ്രമുഖ വക്താക്കളില്‍
ഒരാളായി നിലകൊണ്ട കെ.പി.ജി. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ മുഖപത്രം ആയ
പുരോഗതിയുടെ പത്രാധിപസമിതിയില്‍ അംഗം ആയിരുന്നു. പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച്
1947ല്‍ ചേര്‍പ്പ് സ്‌ക്കൂളില്‍ അധ്യാപകനായി. 1952ല്‍ കിഴക്കമ്പലം സെന്റ് ജോസഫ്‌സ്
ഹൈസ്‌ക്കൂളില്‍ അധ്യാപകന്‍. 1953-1966ല്‍ കാലടി ബ്രഹ്മാനന്ദോദയം യു.പി. സ്‌ക്കൂള്‍
ഹെഡ്മാസ്റ്റര്‍. 1966 മുതല്‍ 6 വര്‍ഷം ബ്രഹ്മാനന്ദോദയം ഹൈസ്‌ക്കൂളില്‍ അധ്യാപകനായിരുന്നു.
അധ്യാപകവൃത്തിയില്‍ നിന്നും വിരമിച്ചശേഷവും അദ്ദേഹം ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
1950 ആരംഭത്തില്‍, ഏതോ കേസില്‍ കുടുങ്ങി അദ്ദേഹത്തിന് വിചാരണ കൂടാതെ ആറുമാസം
ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. 1973 ജനുവരി 10 ന് കെ.പി.ജി. മരിച്ചു.
    പൊട്ടിയ മാല, ആസന്നവിപ്‌ളവം, നവയുഗം, തകര്‍ച്ചകള്‍ എന്നിവയാണ് കെ.പി.ജി.യുടെ
കവിതാഗ്രന്ഥങ്ങള്‍. സംഘടിത തൊഴിലാളി വര്‍ഗ്ഗത്തെക്കുറിച്ചും, ചൂഷിതന്റെ ദൈന്യാവസ്ഥയെ
ക്കുറിച്ചും, സാമ്രാജ്യത്വത്തിന്റെ ക്രൂരതയെക്കുറിച്ചും അദ്ദേഹം എഴുതി. കവിതയുടെ
രൂപഭാവസൗന്ദര്യത്തിലല്‌ള, അതു പകര്‍ന്നുനല്കുന്ന ആശയത്തിലായിരുന്നു കെ.പി.ജി. ശ്രദ്ധിച്ചത്.
പ്രസിദ്ധ റഷ്യന്‍ നോവലായ റെയിന്‍ബോ കെ.പി.ജി. പരിഭാഷപെ്പടുത്തി. 1968ല്‍ മയകോവ്‌സ്‌കി
യുടെ ലെനിന്‍ എന്ന കവിത തര്‍ജ്ജമ ചെയ്തു. അതിന്, അദ്ദേഹത്തിന് സോവിയറ്റ്‌ലാന്റ ് നെഹ്‌റു
അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് രണ്ടാഴ്ച അദ്ദേഹം സോവിയറ്റ് യൂണിയനില്‍ പര്യടനം നടത്തി.
കെ.പി.ജി. യുടെ തിരഞ്ഞെടുത്ത കവിതകള്‍ കവി കാലത്തിലൂടെ എന്ന പേരില്‍ പ്രസിദ്ധ
പെ്പടുത്തിയിട്ടുണ്ട്.

കൃതികള്‍: പൊട്ടിയ മാല, ആസന്നവിപ്‌ളവം, നവയുഗം, തകര്‍ച്ചകള്‍, ലെനിന്‍, കെ.പി.ജി. യുടെ തിരഞ്ഞെടുത്ത കവിതകള്‍