ജനനം 1943 ഏപ്രില്‍മാസം 17ന് . ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദവും മലയാളം എം.എ.യും. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ടോപ്പോണമിയില്‍ ഡോക്ടറേറ്റ്. കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ മലയാളം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. പട്ടാമ്പി ശ്രീനീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃതകോളജില്‍നിന്ന് വകുപ്പ് മേധാവിയായി വിരമിച്ചു. പ്രാദേശിക ചരിത്രരചനയില്‍ ഫീല്‍ഡ് പഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന നൂതനപദ്ധതികളുടെ മുഖ്യാന്വേഷകനായി പ്രവര്‍ത്തിച്ചിരുന്നു. പത്തോളം ഗ്രന്ഥങ്ങളും ഇരുന്നൂറില്‍പരം ഗവേഷണപ്രബന്ധങ്ങളും രചിച്ചു. 1917-ല്‍ അന്തരിച്ചു.

കൃതികള്‍

സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍,
കേരളസംസ്‌കാരം: അകവും പുറവും,
മാമാങ്കരേഖകള്‍,
സ്ഥാനാരോഹണരേഖകള്‍,
മലബാര്‍പഠനങ്ങള്‍: സാമൂതിരിനാട്,
കക്കാട്: കവിയും കവിതയും

പുരസ്‌കാരങ്ങള്‍

1989-ലെ കെ. ദാമോദരന്‍ അവാര്‍ഡ്
രേവതി പട്ടത്താനസദസ്സിന്റെ ‘ഗവേഷണവിഭൂഷണം’ പുരസ്‌കാരം