നരേന്ദ്രഭൂഷണ്‍
വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍. വൈദികദാര്‍ശനിക മാസികയായ ആര്‍ഷനാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു.മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22നു ചെങ്ങന്നൂരില്‍ ആയിരുന്നു നരേന്ദ്രന്റെ ജനനം. കല്ലിശ്ശേരി ഹൈസ്‌ക്കൂളിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിലും പഠനത്തിനും ശേഷം പത്രപ്രവര്‍ത്തനവും മറ്റു ജോലികളുമായി പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. റെയില്‍വേയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം വേദപഠനത്തിലേക്ക് തിരിയുന്നത്. വേദങ്ങള്‍ ഗുരുകുലരീതിയില്‍ പഠിക്കുവാന്‍ അദ്ദേഹം ഹരിയാനയിലെ ഹിസ്സാര്‍ മഹാവിദ്യാലയത്തില്‍ ചേര്‍ന്നു. അവിടത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായി മാറി. മഹാവിദ്യാലയത്തില്‍ നിന്നും വിദ്യാരത്‌ന, വിദ്യാഭൂഷണ്‍, ആചാര്യ ബിരുദങ്ങള്‍ നേടി. പിന്നീട് ആചാര്യപദവി ഉപേക്ഷിച്ചു. 1970 കാലഘട്ടത്തിലാണു ആചാര്യ നരേന്ദ്രഭൂഷണ്‍ വേദം അപൗരുഷേയമോ പൗരുഷേയമോ എന്ന ചോദ്യവുമായി എത്തുന്നത്. ശിബിരങ്ങള്‍, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, പ്രബന്ധങ്ങള്‍, യജ്ഞങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ഗുരുകുലങ്ങള്‍, യാത്രകള്‍, തര്‍ക്കങ്ങള്‍, മാദ്ധ്യമചര്‍ച്ചകള്‍, വിവാദങ്ങള്‍ ഇവയിലെല്ലാം ആചാര്യ നരേന്ദ്രഭൂഷണ്‍ പങ്കെടുത്തു.ധാരാളം കൃതികള്‍, തര്‍ജ്ജമകള്‍, വ്യാഖ്യാനങ്ങള്‍ എന്നിവ കൊണ്ട് വൈദിക സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. സ്വാമി ദയാനന്ദസരസ്വതിയിലും അദ്ദേഹത്തിന്റെ ആര്യസമാജത്തിലും ആകൃഷ്ടനായ നരേന്ദ്രഭൂഷന്‍, സത്യാര്‍ത്ഥപ്രകാശം, വേദപര്യടനം മുതലായ ദയാനന്ദ കൃതികള്‍ ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ഋഗ്വേദം ഭാഷാഭാഷ്യത്തിന്റെ എഡിറ്ററായിരുന്നു.
കൃതികള്‍
പുരൂരവസ്സും ഉര്‍വശിയും
ദേവതകളുടെ വൈദികസങ്കല്‍പം
വേദഗീതാമൃതം
യാഗപരിചയം
യോഗേശ്വരനായ ശ്രീകൃഷ്ണന്‍
മതവും യുക്തിയും
വൈദികസാഹിത്യചരിത്രം
ആചാരഭാനു
പരലോകവും പുനര്‍ജന്മവും
വിഗ്രഹാരാധന
വേദാധികാര നിരൂപണ വ്യാഖ്യാനം
വേദപര്യടനം (തര്‍ജമ)
ലോകമാന്യ ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യം (തര്‍ജമ)
ജസ്റ്റിസ് ഗംഗാപ്രസാദിന്റെ മതങ്ങളുടെ ഉത്ഭവകഥ(തര്‍ജമ)
പുരസ്‌ക്കാരങ്ങള്‍
മാതാ അമൃതാനന്ദമയീ മഠം പ്രഥമ അമൃതകീര്‍ത്തി പുരസ്‌കാരം 2001
കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്
അജ്മീര്‍ ആര്യസമാജ ശതാബ്ദി പുരസ്‌ക്കാരം
പാനിപ്പട്ട് വേദസമ്മാനം(1985)
മുംബൈ വേദോപദേശക പുരസ്‌ക്കാരം
ദയാനന്ദ നിര്‍വാണ ശതാബ്ദി പുരസ്‌ക്കാരം
ഹരിദ്വാര്‍ ഗുരുകുല്‍ കാങ്കറി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്
ആര്യസമാജം ശതവാര്‍ഷിക പുരസ്‌കാരം 1983
മഹര്‍ഷി ദയാനന്ദ പുരസ്‌കാരം 1987
വേദോപദേശപുരസ്‌കാരം 1992
കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍.രാമന്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് (1992)
വിദ്യാധിരാജ പുരസ്‌കാരം (1989),
വേദോപദേശക പുരസ്‌കാരം (1992)
ഹേമലതാ സ്മാരക വിദ്യാധിരാജാ പുരസ്‌കാരം (1998)
Leave a Reply