ജനനം തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ കിടാരക്കുഴിക്ക് അടുത്തുള്ള മണലിയില്‍ 1937ല്‍.
വിദ്യാഭ്യാസം: എം.എ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും.
ഔദ്യോഗികജീവിതം:
1958-64-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസി.കള്‍ച്ചറല്‍ ഓഫീസര്‍.
1965-ലേബര്‍ വകുപ്പില്‍ പബ്ലിസിറ്റി ഓഫീസര്‍.
1965-67-കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ‘കേരളസന്ദേശം’ ‘Kerala Sandesh’ മാസികകളുടെയും മറ്റു പി.ആര്‍.ഡി. പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റര്‍.
1967-87-ചിറ്റൂര്‍ (പാലക്കാട്), തലശ്ശേരി, എറണാകുളം, തിരുവനന്തപുരം എന്നി വിടങ്ങളിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷദ്ധ്യാപകന്‍.
1987-ല്‍ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ പ്രൊഫസറായിരിക്കേ മാതൃവകുപ്പായ പബ്ലിക് റിലേഷന്‍സിലേയ്ക്ക് അഡീഷണല്‍ ഡയറക്ടറായി മടങ്ങി.
1988-91-ല്‍ സാംസ്‌കാരികകാര്യ ഡയറക്ടറും ഔദ്യോഗികഭാഷാ സ്‌പെഷ്യല്‍ ഓഫീസറും.
1991-92-ല്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, സാംസ്‌കാരികകാര്യ ഡയറക്ടര്‍, ഔദ്യോഗികഭാഷാ സ്‌പെഷ്യല്‍ ഓഫീസര്‍ എന്നീ മൂന്നു തസ്തികകളിലും ഒന്നിച്ച്.
1992 ജൂണ്‍ 30-ന് സര്‍വീസില്‍നിന്ന് പിരിഞ്ഞു.
റ്റ് പദവികള്‍
1993-96-ല്‍ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ‘മാസ്റ്റര്‍പീസസ് ഓഫ് ഇന്ത്യന്‍ ലിറ്ററേച്ചറി’ല്‍ (പണ്ഡിറ്റ് കോളനി, തിരുവനന്തപുരം) എക്‌സിക്യൂട്ടീവ് എഡിറ്റര്‍.
1996 മാര്‍ച്ച് 25 മുതല്‍ 2001 ഡിസംബര്‍ 31 വരെ കേരള ഗവര്‍ണറുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍.
2002-ല്‍ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ (സാഹിത്യം).
1988 മുതല്‍ 2006 വരെ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (തിരുവനന്തപുരം കേന്ദ്രം) Creative Writing in English-ന്റെയും Journal- ism & Mass Communication-ന്റെയും ഇംഗ്ലീഷ് എം.എയുടെയും കൗണ്‍സലര്‍.
1977-80-ലും 1992-95-ലും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം.
1979-80-ല്‍ സംഘം വൈസ് പ്രസിഡണ്ട്.
1992-95-ല്‍ കേരള സാഹിത്യഅക്കാദമിയില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗം.
1995 ജൂലൈ- ചെറുകഥയെഴുത്ത് നിറുത്തി.
2002 ഏപ്രില്‍- ‘എന്റെ ചെറുകഥകള്‍’ എന്ന സമ്പൂര്‍ണകഥകള്‍ (122 കഥകള്‍-രണ്ടു വോല്യം) പുറത്തുവന്നു.
1998-ല്‍ ഇംഗ്ലീഷില്‍ കവിതകളെഴുതിത്തുടങ്ങി. ഇംഗ്ലീഷില്‍ ഇതിനകം അഞ്ചുപുസ്തകങ്ങള്‍ വന്നിട്ടുണ്ട്.
ഭാര്യ: നിര്‍മ്മല, മക്കള്‍: രാജീവ്, നിരാല (മായ); രാജീവ് ‘പ്രദീപ്തി പ്രിന്റേഴ്സ്’ നടത്തുന്നു; നിരാല ഐരാണിമുട്ടം തുഞ്ചന്‍സ്മാരക ഹൈസ്‌ക്കൂളില്‍ അദ്ധ്യാപിക. മരുമക്കള്‍: മഞ്ജു, അഡ്വ.കെ.എന്‍.ഷാജി (ദുബൈ).
മേല്‍വിലാസം: ‘പ്രദീപ്തി’, ശീ ചിത്രാനഗര്‍, എ-74 പാങ്ങോട്, തിരുമല പി.ഒ., തിരുവനന്തപുരം 695 006. ഫോണ്‍: (04712353205)
അവാര്‍ഡുകള്‍
1982-ഏറ്റവും മികച്ച കഥാസമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്-‘നീരുറവുകള്‍ക്ക് ഒരു ഗീതം’
1994-ജി.സ്മാരക ട്രസ്റ്റിന്റെ കാരൂര്‍ അവാര്‍ഡ്-‘വെറുതെ ഒരു മോഹം’
2003-‘എന്റെ ചെറുകഥകള്‍’ക്ക് ടി.പി.രാമകൃഷ്ണപിള്ള അവാര്‍ഡ്.
2007-‘നോവല്‍ നമ്മുടെയും അവരുടെയും’ എന്ന നിരൂപണപുസ്തകത്തിന് ‘വായന’ അവാര്‍ഡ്.
2014-തമിഴ്-മലയാള സൗഹൃദചിത്രീകരണത്തിന് തിരുവനന്തപുരം തമിഴ് സംഘത്തിന്റെ ഉള്ളൂര്‍ സ്മാരക അവാര്‍ഡ്.
2016- പി.കേശവദേവ് സാഹിത്യപുരസ്‌കാരം- സമഗ്രസംഭാവനയ്ക്ക്.