പുളിമാന പരമേശ്വരന്‍പിളള
നാടകകൃത്തും അഭിനേതാവുമായിരുന്നു പുളിമാന പരമേശ്വരന്‍പിളള (ജനനം 8 സെപ്റ്റംബര്‍ 1915, മരണം 22 ഫെബ്രുവരി 1948). കൊല്ലം ജില്ലയിലെ ചവറയില്‍ ചിറ്റേഴത്ത് ശങ്കരപിള്ളയുടെയും പുളിമാന എല്‍. കുഞ്ചിപ്പിള്ളയുടെയും മകന്. ബി.എ ഓണേഴ്സ് പാസായി ബോംബെയില്‍ നിയമ പഠനത്തിനായി പോയെങ്കിലും രോഗപീഡയാല്‍ ഉപേക്ഷിച്ചു. പുരോഗമന സാഹിത്യം മലയാളത്തില്‍ സജീവമാകാന്‍ തുടങ്ങിയ കാലത്താണ് പുളിമാന കഥകളെഴുതിത്തുടങ്ങിയത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം നാടകരംഗത്ത് സജീവമായി. നാടകകൃത്ത്, അഭിനേതാവ്, ഗായകന്, കഥാകാരന് എന്നീ നിലകളില്‍ പ്രശസ്തി നേടി. മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന 'സമത്വവാദി' രചിച്ചു.
കൃതികള്‍
പുളിമാന കൃതികള്‍
കാമുകി
സമത്വവാദി (നാടകം)
Leave a Reply