ജനനം കുട്ടനാടുള്ള തലവടി ഗ്രാമത്തില്‍. വിദ്യാഭ്യാസവും ജീവിതവും തിരുവനന്തപുരം നഗരത്തില്‍, സെന്റ് ജോസഫ് സ്‌കൂള്‍, ഗവണ്മെന്റ് ആര്‍ട്‌സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം). പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ വാര്‍ത്താ വിവര്‍ത്തകന്‍ ആയി ആദ്യ ഉദ്യോഗം. പിന്നീട് സെക്രട്ടേറിയറ്റില്‍ ധനവകുപ്പില്‍ അസിസ്റ്റന്റ് ആയി 1981 ല്‍ പ്രവേശിച്ചു. 32 വര്‍ഷം സര്‍ക്കാര്‍ സര്‍വീസ്, അഡീഷണല്‍ സെക്രട്ടറി ആയി വിരമിച്ചതിനു ശേഷം എഴുത്തും വായനയും. പ്രൊഫ.എം.കൃഷ്ണന്‍ നായരെക്കുറിച്ചുള്ള ‘കൃഷ്ണായനം’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. മലയാളത്തിലെ പ്രമുഖ വാരികകളില്‍ എഴുതുന്നു. ഭാര്യ: ജയശ്രീ, മകള്‍: ഡോക്ടര്‍ പൂജപ്രദീപ്, മരുമകന്‍: സന്ദീപ് കൃഷ്ണന്‍. തിരുവനന്തപുരത്ത് പാങ്ങോട് ശാസ്തനഗര്‍, പ്രയാഗില്‍ താമസം.

കൃതികള്‍

‘സ്വയംവരം മുതല്‍ സ്വം വരെ,’
‘ആത്മാവിന്റെ അയല്‍ക്കാര്‍,’
‘കാലത്തിന്റെ കണ്‍പീലികള്‍’