പ്രീമൂസ് പെരിഞ്ചേരി ഡോ.
ജനനം കൊച്ചി പനങ്ങാട് 1949 ജൂണ്‍ 9-ന്. പിതാവ് പെരിഞ്ചേരി പാപ്പു, മാതാവ് അന്നമ്മ. സബ് എഡിറ്റര്‍, ജില്ലാ കോടതിയില്‍ ക്ലാര്‍ക്ക്, കോളേജ് അധ്യാപകന്‍, മലയാളം വകുപ്പ് അധ്യക്ഷന്‍, പത്രാധിപസമിതിയംഗം, വിവിധ സെമിനാരികളില്‍ ഭാഷാധ്യാപകന്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിച്ചു.
ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെനറ്റംഗമായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റിയില്‍നിന്ന് ‘മിഷണറി വ്യാകരണം: പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍’ എന്ന ഗവേഷണപ്രബന്ധത്തിന് ഡോക്ടറേറ്റ്. ദിവ്യകാരുണ്യമേ ബലിവേദിയില്‍, ആത്മാവില്‍ ഒരു പള്ളിയുണ്ട് തുടങ്ങി പ്രസി ദ്ധമായ നൂറുകണക്കിന് ഗാനങ്ങള്‍, ടി.വി. പ്രോഗ്രാമുകള്‍. പി.ഒ.സി. പുതിയനിയമം, പഴയനിയമം, ലത്തീന്‍സഭയുടെ കാനോന്‍ നിയമം, 2018-ല്‍ പുറത്തിറങ്ങിയ റോമന്‍ മിസ്സാള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ ഭാഷാസംശോധനം. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2009 സെപ്തംബര്‍ 13-ന് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ ‘നൈറ്റ് ഓഫ് സെന്റ് സില്‍വെസ്റ്റര്‍’ എന്ന ഷെവലിയര്‍സ്ഥാനം നല്‍കി.
കൃതികള്‍
നോവലുകള്‍,
വിവര്‍ത്തനം,
എഡിറ്റഡ് കൃതികള്‍,
പി.ഒ.സി. സന്മാര്‍ഗ പാഠാവലി,
ഗവേഷണ പ്രബന്ധം,
ലേഖന സമാഹാരം തുടങ്ങി 13 പുസ്തകങ്ങള്‍
Leave a Reply