മകാരം മാത്യു
'മ'കാരത്തില്‍ ആരംഭിക്കുന്ന അനേകം വാക്കുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു നടത്തുന്ന പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മകാരം മാത്യു. ഇടുക്കി ജില്ലയില്‍ നിന്നും കണ്ണൂരിലേക്ക് കുടിയേറിയ വര്‍ക്കിയുടെയും ബിജിത്തയുടെയും മകന്. ചുങ്കക്കുന്ന് സ്വദേശിയായ കെ.വി. മത്തായിയാണ് പിന്നീട് മകാരം മാത്യു എന്ന പേരില്‍ അറിയപ്പെട്ടത്. 1987 മാര്‍ച്ച് 31 ന് തിരുവനന്തപുരത്തുവച്ച് പൊതുവേദിയില്‍ 'മ'യുടെ പ്രകടനം ആദ്യമായി നടത്തി. അമേരിക്ക, ജര്‍മ്മനി, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച് 'മ'യുടെ പ്രകടനം കാണിച്ചു. ഏത് വിഷയം നല്കിയാലും അതിനെക്കുറിച്ച് 'മ'കാരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയും. 500ല്‍ അധികം ഉദാഹരണങ്ങള്‍ നിരത്തിയിട്ട് തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ പ്രസംഗിച്ചതിനാല്‍ ലിംകാ ബുക്ക് ഓഫ് റെക്കാഡ്സില്‍ സ്ഥാനം പിടിച്ചു. അതുപോലെ തുടര്‍ച്ചയായി 'മ' ഉപയോഗിച്ച് സംസാരിച്ചതിനാല്‍ ചാന്‍സലര്‍ വേള്‍ഡ് ഗിന്നസ് ബുക്കില്‍ പേര് ചേര്‍ക്കപ്പെട്ടു. ഭാര്യ: ഏലിയാമ്മ, മക്കള്‍: മേഴ്സി, മനോജ്.
കൃതികള്‍
'മാമലക്ക് മാനഭംഗം' ഖണ്ഡകാവ്യം ('മ'യില്‍ ആരംഭിക്കുന്ന 2000 വാക്കുകള്‍ ഉള്ള)
മഹാത്മാ ഗാന്ധി
മദര്‍ തെരേസ
മുഹമ്മദ് നബി
വൈക്കം മുഹമ്മദ് ബഷീര്‍
മാതാ അമൃതാനന്ദമയി എന്നിവരുടെ ജീവചരിത്രങ്ങള്‍ 'മകാരത്തില്‍' എഴുതി.
Leave a Reply