പന്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ സാമൂഹിക പരിഷ്‌കര്‍ത്താവും സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഇസ്ലാം മതപ്രബോധനകനുമായിരുന്നു മഖ്ദി തങ്ങള്‍.( 1847-1912). മഖ്ദി തങ്ങള്‍ രചിച്ച 34 കൃതികളുടെ സമാഹാരമാണ് സമ്പൂര്‍ണ്ണ കൃതികളില്‍. മുസ്ലിം സമൂഹത്തിലെ പരിഷ്‌കര്‍ത്താവും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും നിരന്തരം പോരാടുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു മഖ്ദി തങ്ങള്‍. കൃസ്ത്യന്‍ മിഷനറിമാരുടെ ഇസ്ലാംവിരുദ്ധ വിമര്‍ശനങ്ങളെ സര്‍ഗ്ഗാത്മകമായി പ്രതിരോധിക്കുകയും ക്രൈസ്തവ വേദങ്ങള്‍ വച്ചു കൊണ്ട് തന്നെ ഇസ്ലാംക്രൈസ്തവ പാരസ്പര്യത്തിന്റെയും മതതാരതമ്യ പഠനത്തിന്റെയും സാധ്യതകള്‍ വിശകലനം നടത്തുകയും ചെയ്തു.

കൃതികള്‍

കഠോരകുഠാരം
ക്രിസ്തീയ അജ്ഞേയ വിജയം പാര്‍ക്കലീത്താ പോര്‍ക്കളം
സത്യദര്‍ശിനി
തൃശ്ശിവപേരൂര്‍ ക്രിസ്തീയ വായടപ്പ്
തണ്ടാന്‍ കണ്ഠമാല
തണ്ടാന്‍ കൊണ്ടാട്ടച്ചെണ്ട
ക്രിസ്തീയ മതമതിപ്പ്
മുഹമ്മദ് നബി അവകാശപോഷണം ക്രിസ്തീയ മനഃപൂര്‍വ മോഷണം
കുഠോര വജ്‌റം
ജയാനന്ദാഘോഷം
മഖ്ദി സംവാദജയം
ത്രിയേക നാശം മഹാനാശം
മദ്യപാനം മശീഹാ മതാഭിമാനം
ഞാന്‍ ഞാന്‍തന്നെ
നബി നാണയം (ചരിത്രം)
മുസ്ലിംകളും രാജഭക്തിയും
പാദവാദം പാതകപാദകം
മുസ്ലിംകളും വിദ്യാഭ്യാസവും
ഖുര്‍ആന്‍ വേദ വിലാപം
ഒരു വിവാദം
മഖ്ദി തങ്ങള്‍ ആഘോഷം
തങ്ങളാഘോഷം മാഹാഘോഷം
അഹങ്കാരാഘോഷം
പ്രാവ് ശോധന
ഡംഭാചാര വിചാരി
ഇസ്ലാം വാള് ദൈവവാള്
ഓര്‍ക്കാതാര്‍ക്കുന്നതിന്നൊരാര്‍പ്പ്
പാലില്ലാ പായസം
നാരീ നരാഭിചാരി
മൂഢഅഹങ്കാരം മഹാന്ധകാരം
മൌഢ്യാഢംഭര നാശം
പരോപദ്രവ പരിഹാരി (1896 ലെ മാപ്പിള ലഹളക്കെതിരെ)
ലാ മൌജൂദിന്‍ ലാ പോയിന്റ്
മഖ്ദി മന:ക്‌ളേശം
മൂസക്കുട്ടിക്കുത്തരം
മൂസക്കുട്ടിയുടെ മൂക്ക് കുത്തി
ദൈവം
സ്വര്‍ഗത്തിലേക്ക് വഴികാട്ടി ക്രിസ്തുവോ പൌലോസോ?
വൈഭവക്കുറവ്
സുവിശേഷ നാശം
മുഹമ്മദീയ മുദ്രണാലയം
മഖ്ദി ആഘോഷം ത്രിയേകനാശം
ഈമാന്‍ സലാമത്ത് (ലഘുലേഖ)
തുര്‍ക്കി സമാചാരം
നിത്യജീവന്‍ (മാസിക)
പരോപകാരി (മാസിക)
സത്യപ്രകാശം (വാരിക)
ക്രിസ്തീയ പ്രതാരണ പ്രദര്‍ശിനി
ഇഹലോക പ്രഭു
തോട്ടത്തിരുപ്പോരാട്ട്
അബ്രഹാം സന്താന പ്രവേശം
കുരിശ് സംഭവം സ്വപ്ന സംഭാവനം
ക്രിസ്തീയ മൂഢപ്രൌഡീദര്‍പ്പണം