മറിയം തോമസ്
ജനനം കൊട്ടാരക്കരയിലെ വാളകത്ത്. ആലുവ യൂണിയന് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദവും, കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വൈദ്യശാസ്ത്രങ്ങളിലെ മനോരോഗ സങ്കല്പത്തെക്കുറിച്ച് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്നു. ഇപ്പോള്‍ ബംഗ്ലൂര് ക്രൈസ്റ്റ് കോളേജില്‍ മനഃശാസ്ത്ര വിഭാഗം അധ്യാപിക. ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൈക്കോളജി ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. കര്‍ണ്ണാടകത്തിലെ പരമ്പരാഗത മനോരോഗ ചികിത്സാരീതികളെക്കുറിച്ച് യു.ജി.സി. റിസര്‍ച്ച് പ്രോജക്ടിന്റെ കോ-ഇന്‍വെസ്റ്റിഗേറ്റര്‍.
കൃതി
ഇറങ്ങിനടപ്പ് (ഒരു സ്ത്രീ ഇറങ്ങി നടക്കുമ്പോള്‍) ഡി. സി. ബുക്സ് (2008)
Leave a Reply