മാഹിയന്‍ (കെ.കെ.ഹരിദാസ്)
ജനനം ഐ.കെ. നാണുവൈദ്യരുടെയും, ടി.കെ. മൈഥിലിയുടെയും പുത്രനായി മയ്യഴിയിലെ കുന്നത്തെടുത്തില്‍ 1948 ജനുവരി 16ന്. ജെ.എന്‍.എച്ച്.എസ്സില്‍ വിദ്യാഭ്യാസം. എസ്.എല്‍.സി, പ്രീഡിഗ്രിക്കു ശേഷം പോണ്ടിച്ചേരി മോത്തിലാല്‍ നെഹ്റു ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഇന്‍സ്ട്രക്റ്ററായി ജോലി. 2008 ജനുവരിയില്‍ വിരമിച്ചു. മാഹിയന്‍ എന്ന തൂലികാനാമത്തില്‍ 2000 ഡിസംമ്പറില്‍ ‘മയ്യഴിപ്പുഴ ശാന്തമായൊഴുകുന്നു’ എന്ന ചരിത്രനോവല്‍ പ്രസിദ്ധീകരിച്ചു. യഥാര്‍ഥ പേര് കെ.കെ.ഹരിദാസ്.
കൃതികള്‍
ചുവന്നമണ്ണ് (നോവല്‍- 2001),
അനാഥന്‍ (ചെറുകഥാസമാഹാരം-2003),
‘ദൈവത്തിന്റെ സ്വന്തം നാട്’ (ചരിത്രനോവല്‍-2011),
‘ചേകവന്റെ ഇതിഹാസം’ (ബോധിധര്‍മ്മന്‍-ചരിത്രനോവല്‍-2018)
പുരസ്‌കാരം
2003ല്‍ പോണ്ടിച്ചേരി ഗവര്‍മെണ്ടിന്റെ സാഹിത്യത്തിനുള്ള ”കലൈമാമണി”
Leave a Reply