പുതു തലമുറയിലെ ഇംഗ്ലീഷ് കവയിത്രിയും വിവര്‍ത്തകയും ആക്ടിവിസ്റ്റുമാണ് മീന കന്ദസ്വാമി. ജനനം 1984ല്‍.ഡോ.ഡബ്‌ള്യു.ബി. വസന്തയുടെയും ഡോ. കെ.കന്ദസ്വാമിയുടെയും മകള്‍. കേന്ദ്രീയ വിദ്യാലയത്തിലെ പ്‌ളസ്ടുവിനുശേഷം മുഴുവന്‍ സമയം എഴുത്തിലേക്ക് തിരിഞ്ഞു. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും അണ്ണാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സോഷ്യോ ലിംഗ്വിസ്റ്റിക്‌സില്‍ പിഎച്ച്.ഡിയും കരസ്ഥമാക്കി. നിരവധി വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമാണ്. ഗാന്ധിജിയെ വിമര്‍ശിക്കുന്ന കവിതയടങ്ങിയിട്ടുണ്ട് എന്നതിനാല്‍ മീന കന്ദസ്വാമിയുടെ 'സ്പര്‍ശം' (ടച്ച് എന്ന കവിതാസമാഹാരത്തിന്റെ മലയാളവിവര്‍ത്തനം) പ്രകാശനം ചെയ്യാന്‍ കവയിത്രി സുഗതകുമാരി വിസമ്മതിച്ചിരുന്നു. ഇംഗ്ലീഷില്‍ ദളിത പക്ഷ കവിതകളെഴുതുന്ന എഴുത്തുകാരി.

കൃതികള്‍

ടച്ച്(2006)
മിസ് മിലിറ്റന്‍സി(2010)