മുരളി ബി. (ബി.മുരളി)
പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ബി. മുരളി (ജനനം 1971ഏപ്രില്‍ 3).
കൊല്ലം ജില്ലയില്‍ ബാലകൃഷ്ണന്റെയും രമണിയുടെയും മകനാണ്. ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നു ബിരുദം നേടി. പത്രപ്രവര്‍ത്തനബിരുദവുമുണ്ട്. മലയാളമനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററാണ്.
കൃതികള്‍
ഉമ്പര്‍ട്ടോ എക്കോ
പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും
100 കഥകള്‍
കോടതി വരാന്തയിലെ കാഫ്ക
ചെന്തീ പോലൊരു മാലാഖ
കാമുകി
ഹരിതവൈശികം
പ്രോട്ടോസോവ (കഥാസമാഹാരങ്ങള്‍)
ആളകമ്പടി
നിന്റെ ചോരയിലെ വീഞ്ഞ് (നോവലുകള്‍)
ജാക്ക് & ജില്‍ (ബാലസാഹിത്യം)
റൈറ്റേഴ്‌സ് ബ്ലോക്ക് (ഉപന്യാസ സമാഹാരം)
പുരസ്‌കാരങ്ങള്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2013ലെ ചെറുകഥയ്ക്കുള്ള പുരസ്‌കാരം
എസ്.ബി.ടി സാഹിത്യ പുരസ്‌കാരം (കഥയ്ക്കും ബാലസാഹിത്യത്തിനും)
സംസ്‌കൃതി പുരസ്‌കാരം
അബുദാബി ശക്തി അവാര്‍ഡ്
അങ്കണം അവാര്‍ഡ്
സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ പുരസ്‌കാരം
Leave a Reply