ജനനം ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ തഴക്കര പഞ്ചായത്തില്‍. അച്ഛന്‍: എ.ഗോപിനാഥന്‍ പിള്ള. അമ്മ: ഡി. സരസ്വതിയമ്മ.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൃഷിശാസ്ത്ര ഡിപ്ലോമ ബിരുദം. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്ന് കാര്‍ഷിക ഗ്രാമീണ വിഭാഗത്തിന്റെ പ്രോഗ്രാം എക്‌സിക്യൂട്ടീവായി വിരമിച്ചു. ഭാര്യ: എസ്. കൃഷ്ണകുമാരി. മക്കള്‍: കെ.മഞ്ജുലക്ഷ്മി, എം. ബാലമുരളീകൃഷ്ണ. മരുമക്കള്‍: ശബരീഷ്. ജി, വന്ദന സി.ആര്‍. വിലാസം: പോത്തന്നൂര്‍ കൃഷ്ണകൃപ, തഴക്കര പി.ഒ, മാവേലിക്കര-690102. ഫോണ്‍: 0479 2305151, 9447220197. E-Mail. thazhakara10@gmail.com
കൃതികള്‍
കൃഷിയിലെ നാട്ടറിവ്
ഓര്‍മ്മയിലെ കൃഷിക്കാഴ്ചകള്‍
കാര്‍ഷികാചാരങ്ങള്‍-കാഴ്ചയും വിചാരവും
വിതയും വിളയും-കൃഷിയുടെ നാള്‍വഴികള്‍
നാട്ടുനന്മൊഴികള്‍
സ്മൃതിഗന്ധികള്‍ പൂക്കുമ്പോള്‍
നന്മയുടെ നടവഴികള്‍- കേരളം ജീവിച്ചതിങ്ങനെ
പഴമൊഴിപ്പെരുമ
നന്മയുടെ സങ്കീര്‍ത്തനം
മായുന്ന ഗ്രാമക്കാഴ്ചകള്‍
കൃഷിയുടെ നന്മപാഠങ്ങള്‍
പുരസ്‌കാരങ്ങള്‍
ആകാശവാണി പരിപാടിക്കുള്ള ദേശീയ പുരസ്‌കാരം
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ഫാം ജേര്‍ണലിസം അവാര്‍ഡ്
ചെങ്ങാരപ്പള്ളി പരമേ ശ്വരന്‍ പോറ്റി ശ്രവ്യ മാധ്യമ അവാര്‍ഡ്
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വനിതാ ശാക്തീകരണ മാധ്യമ അവാര്‍ഡ്
സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അംബേദ്കര്‍ ശ്രവ്യമാധ്യമ അവാര്‍ഡ്
2014-ലെ കേരള സംഗീത നാടക അക്കാദമിയുടെ പ്രക്ഷേപണകലയ്ക്കുള്ള ഗുരപൂജാ പുരസ്‌കാരം
കേന്ദ്ര കൃഷി മന്ത്രാലയം-നാളികേര വികസന ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്