മോഹന്‍കുമാര്‍ കെ.വി. (കെ.വി.മോഹന്‍കുമാര്‍)
പ്രമുഖ സാഹിത്യകാരനാണ് കെ.വി. മോഹന്‍കുമാര്‍. ജനനം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍. കെ.വേലായുധന്‍പിളളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകന്‍. നാലു നോവലുകളും നാലു കഥാസമാഹാരവും ഉള്‍പ്പെടെ 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.കേരളകൗമുദിയിലും മലയാള മനോരമയിലും പത്രപ്രവര്‍ത്തകനായിരുന്നു. പിന്നീട് ഡെപ്യൂട്ടി കളക്ടറായി സംസ്ഥാന സിവില്‍ (എക്‌സിക്യൂട്ടീവ്) സര്‍വീസില്‍ ചേര്‍ന്നു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്നു. സംസ്ഥാന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആന്‍ഡ് ടൂറിസ്റ്റ് റിസോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍, സൂനാമി പുനരധിവാസ പരിപാടി ഡയറക്ടര്‍ (ഓപറേഷന്‍സ്), നോര്‍ക ഡയറക്ടര്‍, നോര്‍ക റൂട്ട്‌സ് സി.ഇ.ഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡി.പി.ഐയാണ്. 2010ല്‍ ശിവന്‍ സംവിധാനംചെയ്ത ‘കേശു’ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി. ആദ്യനോവലായ ‘ശ്രാദ്ധശേഷം’ ‘മഴനീര്‍ത്തുള്ളികള്‍’ എന്നപേരില്‍ വി.കെ. പ്രകാശ് സിനിമയാക്കി.
കൃതികള്‍
ശ്രാദ്ധശേഷം
ഹേ രാമ
ജാരനും പൂച്ചയും
ഏഴാമിന്ദ്രിയം (നോവലുകള്‍)
അകംകാഴ്ചകള്‍
ക്‌നാവല്ലയിലെ കുതിരകള്‍
അളിവേണി എന്ത് ചെയ്‌വൂ
ഭൂമിയുടെ അനുപാതം (കഥാസമാഹാരങ്ങള്‍)
അപ്പൂപ്പന്‍ മരവും ആകാശ പൂക്കളും (ബാലസാഹിത്യം)
അലിഗയിലെ കലാപം (നോവലെറ്റ് സമാഹാരം)
ദേവി നീ പറയാറുണ്ട് (ഓര്‍മ്മക്കുറിപ്പുകള്‍)
പുരസ്‌കാരം
വയലാര്‍ അവാര്‍ഡ്
Leave a Reply