രഘുനന്ദനന്. കെ
ജനനം തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍. കൊട്ടേക്കാട്ട് സുന്ദരമേനോന്റെയും പുഷ്പവേണിയുടെയും മകന്. മലയാളത്തില്‍ ബിരുദവും, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ പി. ജി ഡിപ്ലോമയും നേടി. ഇരുപതു വര്‍ഷമായി യു.എ.ഇയില്‍ പ്രവാസജീവിതം നയിക്കുന്നു.
റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ മലയാളവിഭാഗം മേധാവി, മാതൃഭൂമി റിപ്പോര്‍ട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി സഹകരണത്തോടെ യു.എ.ഇ യില്‍ നടന്ന സാഹിത്യ ശില്‍പ്പശാലയില്‍ കവിതാപുരസ്ക്കാരം നേടി. കുട്ടികള്‍ക്കായുള്ള ഭാഷാകളരി, അഭിനയക്കളരി, അക്ഷരക്കളരി തുടങ്ങിയവയുടെ സംഘാടകന്‍.
സാഹിത്യ, സാമൂഹ്യ, രാഷ്ട്രീയ, നൃത്ത, സംഗീത വേദികളില്‍ അവതാരകന്. പ്രഭാഷകന്‍, എഴുത്തുകാരന്, വിമര്ശകന് എന്നീ നിലകളില്‍ സജീവം. വായനയും യാത്രയും ഏറെ പ്രിയം. ഇപ്പോള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ (ജുവൈസ) മലയാളം അധ്യാപകന്. ഭാര്യ: അനിത രഘുനന്ദനന് (മലയാളം അധ്യാപിക). മക്കള്‍: ശ്രീനന്ദന്, ദേവദത്തന്.
Email: reghumashshj@gmail.com
കൃതി
മലര്‍ന്നു പറക്കുന്ന പട്ടം (കവിത)
മുന്നിലേക്ക് കുതിച്ച വാക്ക്
പിന്നിലേക്ക് മറിഞ്ഞ പ്രാണൻ (ഓര്‍മ്മകള്‍)
Leave a Reply