കേരളത്തിലെ ചിത്രകാരനും വൈജ്ഞാനികസാഹിത്യകാരനും അദ്ധ്യാപകനുമാണ് ആര്‍. രവീന്ദ്രനാഥ്. കൊല്ലത്ത് പളളിത്തോട്ടത്ത് 1936 ല്‍ ജനിച്ചു. അച്ഛന്‍ പി. രാമകൃഷ്ണനും അമ്മ ദേവയാനിയുമാണ്. കൊല്‍ക്കത്ത രവീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പെയിന്റിംഗില്‍ ബിരുദാനന്തര ബിരുദം നേടി. കേരളത്തില്‍ ആദ്യമായി ചിത്രകലയുടെ എം.എ. ഡിഗ്രി നേടിയത് രവീന്ദ്രനാഥാണ്. കൊല്ലം ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ചു.അദ്ദേഹം രചിച്ച ചിത്രകല ഒരു സമഗ്ര പഠനം എന്ന ഗ്രന്ഥത്തിനു വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്?കാരം ലഭിച്ചിട്ടുണ്ട്. മലയാളരാജ്യം ചിത്രവാരികയുടെ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലളിത കലാ അക്കാദമി അംഗവുമായിരുന്നു.

പുരസ്‌കാരങ്ങള്‍:
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
    ലളിത കലാ അക്കാദമി അവാര്‍ഡ് (1973)