അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനുമാണ് രാജന്‍ കാക്കനാടന്‍ (1942-1991). ജനനം കൊല്ലത്ത്്. ജോര്‍ജ് കാക്കനാടന്റെയും റോസമ്മയുടെയും മകന്‍. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായി. ചിത്രകാരനായിരുന്നു. ആദ്യ കാലത്ത് താന്ത്രിക് ശൈലിയിലാണ് വരച്ചിരുന്നത്. ഹിമവാന്റെ മുകള്‍ത്തട്ടില്‍ എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്.സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്‌നിഗ്ദ്ധമായ അനുഭവമാണിത്. അരവിന്ദന്റെ എസ്തപ്പാന്‍ സിനിമയിലെ നായകനായിരുന്നു. സാഹിത്യകാരന്‍ കാക്കനാടന്‍, പത്രപ്രവര്‍ത്തകരായ തമ്പി കാക്കനാടന്‍, ഇഗ്‌നേഷ്യസ് കാക്കനാടന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

കൃതികള്‍

ഹിമവാന്റെ മുകള്‍ത്തട്ടില്‍
നേരമല്ലാത്ത നേരത്ത്
അമര്‍നാഥ് ഗുഹയിലേക്ക്